സിറിയയിൽ സൈനികർ സഞ്ചരിച്ച ബസിൽ സ്ഫോടനം; 13 പേർ കൊല്ലപ്പെട്ടു
ഡമാസ്കസ്: (www.kvartha.com 20.10.2021) സിറിയയിൽ സൈനികർ സഞ്ചരിച്ച ബസിൽ സ്ഫോടനം. 13 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. ബസ് ബുധനാഴ്ച അതിരാവിലെ സെൻട്രൽ ഡമാസ്കസിലെ ജിസ്‌ർ അൽ-റായിസ് പാലത്തിലൂടെ കടന്നുപോകുമ്പോൾ രണ്ട് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നാമത്തെ വസ്തു സൈനിക യൂനിറ്റ് നിർവീര്യമാക്കി.
സിറിയൻ സ്റ്റേറ്റ് ടിവി, ബസിന്റെ കരിഞ്ഞ ക്യാബിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തകർ ശരീരഭാഗങ്ങൾ നീക്കം ചെയ്യുന്നതും കാണാം. തീവ്രവാദി സ്ഫോടനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കിഴക്കൻ സിറിയയിൽ ഈ വർഷം സൈനികർക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നിരുന്നു.
ഒരു പതിറ്റാണ്ടായി സിറിയ ആഭ്യന്തരയുദ്ധത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും തലസ്ഥാനമായ ഡമാസ്കസിൽ ഇത്തരം ആക്രമണങ്ങൾ അപൂർവമായിരുന്നു. ഇതുവരെയായി ആഭ്യന്തരയുദ്ധത്തിൽ കുറഞ്ഞത് 350,000 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. അതേസമയം ബുധനാഴ്ച നടന്ന സ്ഫോടനത്തിന് പിന്നിലെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Keywords: Damascus, Syria, News, Bus, Army, Bomb Blast, Blast, Soldiers, Death, Bride, Terror Attack, Terrorists, Civil War, Blast on military bus in Syria; 13 died.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment