പത്തനംതിട്ടയില്‍ പെരുമഴ; 12 മണിക്കൂറിനിടെ പെയ്തത് 10 സെന്റിമീറ്റര്‍ മഴ; അണക്കെട്ടുകളെല്ലാം നിറഞ്ഞു; ഇനിയും തുടര്‍ന്നാല്‍ മുഴുവന്‍ ഡാമുകളും തുറക്കാന്‍ ആലോചന; മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും, പലയിടത്തും നാശനഷ്ടം

പത്തനംതിട്ട: (www.kvartha.com 16.10.2021) പത്തനംതിട്ടയില്‍ പെരുമഴ. 12 മണിക്കൂറിനിടെ പെയ്തത് 10 സെന്റിമീറ്റര്‍ മഴയെന്ന് അനൗദ്യോഗിക കണക്ക്. അണക്കെട്ടുകളെല്ലാം നിറഞ്ഞു. ഇനിയും തുടര്‍ന്നാല്‍ മുഴുവന്‍ ഡാമുകളും തുറക്കാന്‍ ആലോചന. 2018ല്‍ പെയ്തതിനു സമാനമായാണ് ജില്ലയില്‍ മഴ തുടരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Heavy Rain in Pathanamthitta, Pathanamthitta, News, Rain, Warning, Fishermen, Kerala

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ഇതില്‍ ഷടറുള്ള ആനത്തോട് ഡാമില്‍ വെള്ളിയാഴ്ച വൈകുന്നേരം റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്.

അതിനിടെ ശബരിമലയില്‍ ശനിയാഴ്ച മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും തുലാമാസ പൂജയ്ക്കായുള്ള നടതുറപ്പുമുണ്ട്. പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മഴ ശക്തമായി തുടര്‍ന്നാല്‍ മുഴുവന്‍ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്. ശനിയാഴ്ച പുലര്‍ചയോടെയാണ് മഴ കനത്തത്. ശക്തി ഒട്ടും കുറയാതെ ഒരേ നിലയിലാണ് കഴിഞ്ഞ അഞ്ചു മണിക്കൂറായി മഴ പെയ്യുന്നത്.

പത്തനംതിട്ട മലയാലപ്പുഴ മുസല്യാര്‍ കോളജിനു സമീപം വലിയ ഉരുള്‍ പൊട്ടലില്‍ വ്യാപക കൃഷിനാശം ഉണ്ടായി. കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കുമ്പഴ മലയാലപ്പുഴ റോഡിലേക്ക് വെള്ളം കയറുന്നു. റാന്നിയില്‍ ജലനിരപ്പ് ഉയരുന്നു. മഴവെള്ളം ഒഴുകി പോകാന്‍ ഇടയില്ലാതെ പത്തനംതിട്ട കെഎസ്ആര്‍ടിസി ഗാരേജ് വെള്ളത്തിനടിയിലായി.

പന്തളം കുടശനാട് കാര്‍ തോട്ടിലേക്കു മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഏഴംകുളം അറുകാലിക്കല്‍ ഭാഗത്ത് മരം വീണ് വീട് തകര്‍ന്നു, അടൂര്‍ മേഖലയില്‍ വൈദ്യുതി നിലച്ചു കോന്നിയില്‍ ശക്തമായ മഴയില്‍ തോടുകള്‍ കവിഞ്ഞു. വകയാര്‍, മുറിഞ്ഞകല്‍ മേഖലയില്‍ റോഡിലേക്കു വെള്ളം കയറി.

തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും ശക്തമായ മഴ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടായി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ശനിയാഴ്ച പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറന്‍ജ് അലേര്‍ടും പ്രഖ്യാപിച്ചിരുന്നു. മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Keywords: Heavy Rain in Pathanamthitta, Pathanamthitta, News, Rain, Warning, Fishermen, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?