അയല്‍വാസികള്‍ വരാതിരിക്കാന്‍ വീടിന് മുന്നില്‍ നായകളെ കാവല്‍ നിര്‍ത്തി 11 കാരിയെ മാതാവും കാമുകനും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മാതാവ് അറസ്റ്റില്‍


മലപ്പുറം: (www.kvartha.com 26.10.2021) ആനക്കയത്ത് പതിനൊന്നുകാരിയെ മാതാവും കാമുകനും ചേര്‍ന്ന് വീട്ടുതടങ്കലില്‍ പാര്‍പിച്ച് പീഡിപ്പിച്ചതായി മുത്തച്ഛന്റെ പരാതി. മാതാവിനെ മലപ്പുറം വനിതാ സ്റ്റേഷന്‍ എസ് ഐ റസിയ ബംഗാളത്തും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കാമുകന്‍ ഒളിവില്‍. ഭര്‍ത്താവുമായി പിരിഞ്ഞ് കാമുകനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. 

തിരുവനന്തപുരം സ്വദേശികളായ ഇരുവരും അയല്‍വാസികളുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. പരിസരവാസികള്‍ കയറി വരാതിരിക്കാന്‍ ആനക്കയത്ത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ താമസം. പുറത്തുനിന്നുള്ള ആളുകള്‍ വരാതിരിക്കാന്‍ വീടിന് മുമ്പില്‍ നായകളെയും കാവല്‍ നിര്‍ത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. 

News, Kerala, State, Malappuram, Crime, Molestation, Complaint, Police, Mother, Arrested, Minor girls, Woman and lover arrested for abuse minor girl in Malappuram


മാതാവും കാമുകനും ചേര്‍ന്ന് പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടിയുടെ മാതാവിന്റെ അച്ഛനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുത്തച്ഛന്‍ മലപ്പുറം ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ലൈംഗിക പീഡനത്തിന് പുറമേ ക്രൂരമായ മര്‍ദനങ്ങള്‍ക്കും പെണ്‍കുട്ടി ഇരയായിട്ടുണ്ടെന്നും സംഭവം പുറംലോകം അറിയാതിരിക്കാന്‍ ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. 

ചൈല്‍ഡ് ലൈന്‍ കോഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, മുഹ്സിന്‍ പരി, ഗ്രീഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പിച്ചു.

Keywords: News, Kerala, State, Malappuram, Crime, Molestation, Complaint, Police, Mother, Arrested, Minor girls, Woman and lover arrested for abuse minor girl in Malappuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?