നിയന്ത്രംവിട്ട കെ എസ് ആര്‍ ടി സി ബസ് ഓടോ റിക്ഷയിലിടിച്ച് മറിഞ്ഞ് അപകടം; 11 പേര്‍ക്ക് പരിക്ക്

കുന്ദമംഗലം: (www.kvartha.com 05.10.2021) നിയന്ത്രംവിട്ട കെ എസ് ആര്‍ ടി സി ബസ് ഗുഡ്‌സ് ഓടോ റിക്ഷയിലും ഓടോ റിക്ഷാ കാബിലും ഇടിച്ച് മറിഞ്ഞ് അപകടം. പരിക്കേറ്റ 11 പേരെ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപോര്‍ട്. ചൂലാംവയല്‍ ഇറക്കത്തില്‍ തിങ്കളാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് അപകടം.

വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ബസ് ചൂലാംവയല്‍ എഎംയുപി സ്‌കൂള്‍ ഗേറ്റിന് സമീപം ഇറക്കത്തില്‍ നിയന്ത്രണം വിടുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന ഗുഡ്‌സ് ഓടോ റിക്ഷയില്‍ ഇടിച്ച ശേഷം യാത്രക്കാരുമായി താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓടോ റിക്ഷാ കാബിലും ഇടിച്ചാണ് ബസ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരാണ് ഓടോ റിക്ഷയിലെയും ബസിലെയും പരിക്കേറ്റവരെ പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

News, Kerala, Accident, Injured, Bus, KSRTC, Auto Driver, Hospital, KSRTC bus overturns in auto-rickshaw; 11 injured

പൂര്‍ണമായും വശത്തേക്ക് മറിയാതെ മരത്തില്‍ തട്ടി നിന്ന ബസ് നിവര്‍ത്തിയതും നാട്ടുകാരാണ്. ഓടോ റിക്ഷാ ഡ്രൈവര്‍ താമരശ്ശേരി അബ്ദുല്‍ ഗഫൂര്‍ (45) ഓടോ റിക്ഷാ യാത്രക്കാരായ കോരങ്ങാട് ത്രേസ്യാമ്മ (55), കോരങ്ങാട് ലിനിത (39), മകള്‍ അമയ (ഒന്ന്) , ബസ് യാത്രക്കാരായ ജുമൈലത്ത് ചാലിയം (30), ഫാസില ചാലിയം (32), സബിന്‍ പശുക്കടവ് (30), സുഹറ ചേലേമ്പ്ര (50), ഹൈറുന്നിസ ചേലേമ്പ്ര (28) , ശിവദാസന്‍ അമ്പായത്തോട് (56), റിസ്വാന്‍ പെരിന്തല്‍മണ്ണ (28), ശംലത്ത് (28) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: News, Kerala, Accident, Injured, Bus, KSRTC,  Auto Driver, Hospital, KSRTC bus overturns in auto-rickshaw; 11 injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?