കഴുത്തില്‍ തോര്‍ത്ത് മുറുകി അവശനിലയിലായ 10 വയസുകാരന്‍ മരിച്ചു

കോഴിക്കോട്: (www.kvartha.com 24.10.2021) കഴുത്തില്‍ തോര്‍ത്ത് മുറുകി അവശനിലയിലായ 10 വയസുകാരന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന്‍ അഹലനെയാണ് വെള്ളിയാഴ്ച രാവിലെ കുളിമുറിയില്‍ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വെള്ളിയാഴ്ച രാവിലെ പൊറോട്ട വാങ്ങി നല്‍കി പള്ളിയില്‍ പോകാന്‍ തയ്യാറായിരിക്കാന്‍ പറഞ്ഞശേഷം സെര്‍വീസിന് കൊടുത്ത വാഹനം കൊണ്ടുവരാന്‍ പിതാവ് പുറത്ത് പോയ സമയത്തായിരുന്നു അപകടം. മാതാവ് എണ്ണ തേച്ച ശേഷം മകനെ കുളിക്കാന്‍ വിടുകയായിരുന്നു. സാധാരണ കുറച്ചേറെ സമയം എടുത്താണ് മകന്‍ കുളിക്കാറുള്ളതെന്നും അതിനാല്‍ തന്നെ ആദ്യം സമയം പോകുന്നതില്‍ സംശയം തോന്നിയില്ലെന്നാണ് രക്ഷിതാക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

Kozhikode, News, Kerala, Death, Police, Injured, 10-year-old boy died in Calicut

സംഭവം അബദ്ധത്തില്‍ പറ്റിയതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നും പൊലീസ് സംശയിക്കുന്നു. പോസ്റ്റുമോര്‍ടെത്തിലും ആത്മഹത്യയെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തില്‍ കോഴിക്കോട് മെഡികല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

Keywords: Kozhikode, News, Kerala, Death, Police, Injured, 10-year-old boy died in Calicut


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?