കനത്ത മഴ; നെയ്യാറ്റിന്‍കരയില്‍ 10 വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി, കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
തിരുവനന്തപുരം: (www.kvartha.com 21.10.2021) കനത്ത മഴയിലും വെളളക്കെട്ടിലും നെയ്യാറ്റിന്‍കരയില്‍ പത്ത് വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. പ്രായിമൂട് എന്ന സ്ഥലത്ത് മാത്രം മൂന്ന് വീടുകളും നെയ്യാറ്റിന്‍കര ടൗണില്‍ രണ്ട് വീടുകളും ഇടിഞ്ഞു. കുടുംബങ്ങളെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. നെയ്യാര്‍ ഡാം തുറന്നതും കനത്തമഴയും നെയ്യാറിന്റെ തീരത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. അതേസമയം സംസ്ഥാനത്ത് മിക്ക ജില്ലകളിലും ബുധനാഴ്ച രാത്രിയിലും മഴ ഉണ്ടായി. എന്നാല്‍ പുലര്‍ചയോടെ മഴയ്ക്ക് ശമനമുണ്ട്. ഇപ്പോള്‍ ഒരു ജില്ലയിലും കനത്ത മഴ പെയ്യുന്നില്ലെങ്കിലും വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ കനക്കും എന്നാണ് മുന്നറിയിപ്പ്.
അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെലോ അലേര്‍ടാണ്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം.
Keywords: Thiruvananthapuram, News, Kerala, Rain, Family, Building Collapse, House, Heavy rain; In Neyyattinkara, 10 houses collapsed, families shifted to relief camps
Powered by Info News For You

Comments
Post a Comment