കനത്ത മഴ തുടരുന്നു; സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷടെറുകള്‍ തുറന്നു
തിരുവനന്തപുരം: (www.kvartha.com 17.10.2021) സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷടെറുകള്‍ തുറന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. നെയ്യാര്‍, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങല്‍ക്കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. കക്കി-ആനത്തോട് ഡാം ഞായറാഴ്ച ഉച്ചയോടെ തുറക്കും.
ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട് പ്രഖ്യാപിക്കും. നെയ്യാര്‍ ഡാമിന്റെ ഷടെറുകള്‍ നിലവില്‍ 520 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ 80 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷടെറുകളും 15 സെന്റീമീറ്റര്‍ വീതവും പോത്തുണ്ടി ഡാമിലെ ഷടെറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്.
Keywords: Thiruvananthapuram, News, Kerala, Rain, Dam, Shutter, Heavy rain: Shutters open on 10 more dams
Powered by Info News For You

Comments
Post a Comment