ഇടുക്കി ഡാം തുറക്കല്‍; രാവിലെ 10.55 ന് സൈറണ്‍ മുഴക്കും; മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഷടെര്‍ തുറക്കും
തൊടുപുഴ: (www.kvartha.com 19.10.2021) ഇടുക്കി ഡാം തുറക്കലിന്റെ ഭാഗമായി രാവിലെ 10.55 ന് സൈറണ്‍ മുഴക്കും. മന്ത്രിമാരുടെ സാന്നിധ്യത്തിലാകും ഇടുക്കി ഡാം ഷടെര്‍ തുറക്കുക. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജില്ല കളക്ടര്‍ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂടീവ് ആര്‍ ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷടെര്‍ തുറക്കും.
ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ ഷടെറും വീണ്ടും അഞ്ച് മിനിറ്റ് ശേഷം നാലാമത്തെ ഷടെറും 35 സെ.മീ. ഉയര്‍ത്തും.
അതേസമയം, ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്നതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറക്കാനൊരുങ്ങുന്നത് അഞ്ചാം തവണ. 1981 ഒക്‌ടോബര്‍ 29, 1992 ഒക്‌ടോബര്‍ 12, 2018 ആഗസ്റ്റ് ഒമ്പത്, ഒക്‌ടോബര്‍ ആറ് എന്നീ തീയതികളിലാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. അപൂര്‍വം ചില അവസരങ്ങളില്‍ അണക്കെട്ട് നിറഞ്ഞെങ്കിലും തുറക്കേണ്ട സാഹചര്യമുണ്ടായില്ല.
കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായി ആര്‍ച് ഡാം അടക്കം മൂന്ന് അണക്കെട്ടുകളാണുള്ളത്. കുളമാവ്, ചെറുതോണി എന്നിവയാണ് മറ്റ് രണ്ടെണ്ണം. ആര്‍ച് ഡാമിന് ഷടെറുകളില്ല. ജലനിരപ്പ് ക്രമീകരിക്കാന്‍ ചെറുതോണി ഡാമിന്റെ ഷടെറാണ് തുറക്കുക.
ഇടമലയാര്‍, പമ്പ ഡാമുകള്‍ തുറന്നു. പുലര്‍ച്ചെ അഞ്ചിനുശേഷമാണ് രണ്ട് ഡാമുകളും തുറന്നത്. ഇരു ഡാമിന്റെയും പരിസരപ്രദേശങ്ങളില്‍ നിലവില്‍ മഴയില്ല. പമ്പ ഡാമിന്റെ രണ്ടു ഷടെറുകളാണ് തുറന്നത്.
ഷടെറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പ നദിയിലേക്ക് ഒഴുക്കുകയാണ്. പമ്പ ഡാം കൂടി തുറക്കുന്നതോടെ പമ്പ നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരും. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്തെ വലിയ ഡാമാണ് കക്കി-ആനത്തോട്.
2018ലെ മഹാപ്രളയത്തിന്റെ തീവ്രത കൂട്ടിയത് ഈ ഡാം തുറന്നതായിരുന്നു. അടുത്ത ശക്തമായ മഴ തുടങ്ങും മുമ്പ് മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നത്. ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment