ഇന്ധനവില ഇതെങ്ങോട്ട്? 105 രൂപ കടന്ന് പെട്രോള്‍ വില, ഇരുട്ടടിയായി പാചകവാതക വിലയും കുതിക്കുന്നു

തിരുവനന്തപുരം: (www.kvartha.com 06.10.2021) ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ബുധനാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98 രൂപ 38 പൈസയുമായി. 

ബുധനാഴ്ച കൊച്ചിയില്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ 103.42, ഡീസല്‍ 96.74 എന്നാണ് നിലവിലെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയും ഒമ്പത് ദിവസത്തിനിടെ ഡീസലിന് രണ്ടര രൂപ വര്‍ധിച്ചു. 

Thiruvananthapuram, News, Kerala, Business, Petrol, Diesel, Price, Fuel prices continue to rise

ഇന്ധനവിലയ്ക്ക് പിന്നാലെ ഇരുട്ടടിയായി പാചകവാതകത്തിനും വില വര്‍ധിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിന്‍ഡെറിന് 15 രൂപയാണ് കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. അതേസമയം, വാണിജ്യ സിലിന്‍ഡെറുകളുടെ വില രണ്ട് രൂപ കുറഞ്ഞു. 1,726 രൂപയാണ് കൊച്ചിയിലെ വില. 

Keywords: Thiruvananthapuram, News, Kerala, Business, Petrol, Diesel, Price, Fuel prices continue to rise


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?