രക്തസാക്ഷിയായിട്ട് 100 വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആര്‍കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്, ആ അപൂര്‍വ രേഖകള്‍ സിനിമയ്ക്ക് മുമ്പേ പുസ്തകമായെത്തും; വാരിയംകുന്നന്റെ യഥാര്‍ത്ഥ ഫോടോയും പുറത്തുവിടുമെന്ന് തിരക്കഥാകൃത്ത്
മലപ്പുറം: (www.kvartha.com 14.10.2021) സിനിമയ്ക്ക് മുമ്പ് വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയുടെ ജീവിതം പുസ്തകമാക്കാനൊരുങ്ങി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത് കുഞ്ഞഹ് മദ് ഹാജിയെ കുറിച്ച് ശേഖരിച്ച രേഖകളില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഫോടോയും ഉള്‍പെടുന്നുണ്ടെന്ന് റമീസ് പറയുന്നു.
'സുല്‍ത്താന്‍ വാരിയംകുന്നന്‍'എന്നാണ് പുസ്തകത്തിന്റെ പേര്.
ഈ ചരിത്ര വിവരങ്ങള്‍ ഫ്രഞ്ച് ആര്‍കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. വാരിയംകുന്നന്‍ അമേരികയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയില്‍ എഴുതിയ ആ സന്ദേശം അന്നത്തെ അമേരികന്‍ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. അതുപോലെ ബ്രിടണ്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍കൈവുകളില്‍ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമര്‍ശിക്കുന്ന ഒട്ടനവധി രേഖകളും ഫോടോകളും എല്ലാം കണ്ടെത്താന്‍ സാധിച്ചുവെന്നും റമീസ് വെളിപ്പെടുത്തി.
പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബര്‍ 29ന് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ച് നടക്കുമെന്ന് തിരക്കഥാകൃത്ത് അറിയിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജ്‌റയാണ് പുസ്തക പ്രകാശനം നടത്തുക.
റമീസ് മുഹമ്മദിന്റെ വാക്കുകള്‍:
കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനടങ്ങുന്ന ഒരു റിസേര്‍ച് ടീം. ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയുടെ ഫോടോ.
രക്തസാക്ഷിയായിട്ട് നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആര്‍കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങള്‍ പലയിടത്തുനിന്നുമായി ഞങ്ങള്‍ക്ക് ലഭിച്ചു. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍വഫോടോകള്‍ അവയിലുള്‍പെടും.
എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നന്‍ അമേരികയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയില്‍ എഴുതിയ ആ സന്ദേശം അന്നത്തെ അമേരികന്‍ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. അതു പോലെ ബ്രിടണ്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍കൈവുകളില്‍ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമര്‍ശിക്കുന്ന ഒട്ടനവധി രേഖകളും ഫോടോകളും എല്ലാം കണ്ടെത്താന്‍ കഴിഞ്ഞു എന്നതും വളരെയധികം അഭിമാനമായി കരുതുന്നു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്ര ശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേര്‍ചിത്രങ്ങളാണ്.
ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാല്‍ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയെ കുറിച്ച് ഞാന്‍ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും ഞങ്ങള്‍ പങ്കുവയ്ക്കുകയാണ്. 'സുല്‍താന്‍ വാരിയംകുന്നന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയുടെ യഥാര്‍ഥഫോടോ ആയിരിക്കും. അതെ, വാരിയംകുന്നന്റെ ഫോടോ മുഖചിത്രമാക്കി ആദ്യമായി ഒരു പുസ്തകം ഇറങ്ങുകയാണ്.
ആ പുസ്തകം, ഈ വരുന്ന ഒക്ടോബര്‍ 29 വെള്ളിയാഴ്ച 4 PMന്, മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജ്‌റ പ്രകാശനം ചെയ്യും. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലചിത്ര, മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്‍ഷാ അല്ലാഹ് എല്ലാവരുടെയും സഹകരണവും പ്രാര്‍ഥനയും പ്രതീക്ഷിക്കുന്നു.. (പുസ്തകത്തിന്റെ പ്രീബുകിംഗ് നാളെ മുതല്‍ ആരംഭിക്കും.)
Keywords: News, Kerala, State, Malappuram, Cinema, Entertainment, Book, Facebook, Facebook Post, Social Media, History, Finance, Business, Malayalam film script writer Rameez Mohammed to publish biography of Variyan Kunnathu Kunjahammed Haji
Powered by Info News For You

Comments
Post a Comment