ഏറ്റെടുത്ത 10 കോടിയുടെ റോഡിൻ്റെ നിർമാണം 9 മാസത്തിനുള്ളിൽ തീർത്തില്ലെന്ന്; '16 മാസം നൽകിയിട്ടും നിർമാണം പൂർത്തിയാക്കിയത് 10 ശതമാനം മാത്രം'; കാസർകോട്ടെ കരാറുകാരനെ കരാർ ജോലിയിൽ നിന്നും പുറത്താക്കി
കാസർകോട്: (www.kasargodvartha.com 21.10.2021) ഏറ്റെടുത്ത 10 കോടി റോഡിൻ്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്നതിന് കാസർകോട്ടെ കരാറുകാരനെ കരാർ ജോലിയിൽ നിന്നും പുറത്താക്കി. കാസര്‍കോട് ചെർക്കളയിലെ എം ഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി.
കോഴിക്കോട് പേരാമ്പ്ര -താന്നിക്കണ്ടി ചക്കിട്ടപാറ റോഡിന്റെ നിര്‍മാണത്തില്‍ അലംഭാവം കാട്ടിയെന്ന് കാണിച്ചാണ് നടപടി.
2020 മേയ് 29ന് ആരംഭിച്ച നിർമാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍ നൽകിയത്. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാർ കമ്പനിക്ക് നേരിട്ട് നിര്‍ദേശം നൽകുകയും ചെയ്തിരുന്നു.
തുടർന്നും റോഡ് നിർമാണത്തിൽ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് പൊതുമരാമത്ത് വിഭാഗത്തിൻ്റെ വിശദീകരണം. 16 മാസം കൊണ്ട് 10 ശതമാനത്തില്‍ താഴെ നിർമാണ പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിക്കാൻ സാധിച്ചതെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.
ദേശീയ പാത 766 ൽ നടക്കുന്ന പ്രവൃത്തിയിലും പുരോഗതി ഇല്ലെന്നതിന് നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനും കഴിഞ്ഞ ദിവസം പൊതുമരാമത്ത് വിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവൃത്തിയിൽ കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷന്‍സ് അലംഭാവം കാട്ടിയെന്നാണ് അധികൃതർ പറയുന്നത്.
തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് മന്ത്രി തിരിഞ്ഞത്. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. നിയമസഭയില്‍ കരാറുകാരെ കൂട്ടിവരുന്ന എംഎല്‍എമാരെയും മന്ത്രി വിമര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രി കരാറുകാർക്കെതിരെ തിരിഞ്ഞത്.
അഴിമതിക്കാരെ കരാര്‍ രംഗത്ത് വെച്ചുപൊറുപ്പിക്കില്ല എന്ന നിലപാടിലാണ് മന്ത്രിയുടെ നീക്കം. റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നതും ചർചയായിരുന്നു. സിപിഎം ആക്ടിംഗ് സെക്രടറി എ വിജയരാഘവനും റിയാസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം പൊതുമരാമത്ത് എൻജിനീയറുടേത് ഏകപക്ഷീയമായ തീരുമാനമാണെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും റോഡിൻ്റെ കരാർ ഏറ്റെടുത്ത എം ഡി കണ്‍സ്ട്രക്ഷൻ അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു.
കമ്പനിയുടെ കാര്യങ്ങൾ കേൾക്കാൻ അധികൃതർ തയ്യാറായില്ല. വിചിത്രമായ നടപടിയാണ് ഇപ്പോൾ കൈ കൊണ്ടത്. എൻജിനീയറുടെയും വകുപ്പിൻ്റെയും ഭാഗത്ത് നിന്ന് പൂർത്തിയാക്കേണ്ട കാര്യങ്ങളും ഉണ്ടായിരുന്നു. ഇതൊന്നും പരിഗണിച്ചില്ല. 2020 അഞ്ചാം മാസമാണ് കരാർ ഒപ്പിടുന്നത്. മഴക്കാലമായതിനാൽ സമീപത്തെ ഡാമിൽ നിന്നും മഴവെള്ളം ഒഴുകി വരുന്ന സ്ഥലത്താണ് റോഡ് പണി നടത്തേണ്ടിയിരുന്നത്. അഞ്ച് മാസമാണ് മഴ അവസാനിക്കാൻ കാത്തു നിൽക്കേണ്ടി വന്നത്. പിന്നാലെ വന്ന ലോക് ഡൗണും നിർമാണ പ്രവർത്തനങ്ങൾ നീളാൻ കാരണമായി.
10 ശതമാനമാണ് നിർമാണ പ്രവർത്തനം നടത്തിയതെന്ന ആരോപണവും തെറ്റാണ്. 30 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. ഡിസംബറിൽ റോഡ് പണി പൂർത്തിയാക്കാമെന്ന് അറിയിച്ചിട്ടും പരിഗണിച്ചില്ലെന്ന് കരാറുകാരൻ കുട്ടിച്ചേർത്തു.
Powered by Info News For You

Keywords: Kerala, News, Kasaragod, Kozhikode, Road, Minister, Contractors, Top-Headlines, PWD action against construction company.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment