വിവാഹം കഴിഞ്ഞത് 10 ദിവസം മുമ്പ്, വധു 8 മാസം ഗര്‍ഭിണി; പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍
ബറേലി: (www.kvartha.com 04.10.2021) വിവാഹം കഴിഞ്ഞത് 10 ദിവസം മുമ്പ്, വധു എട്ടു മാസം ഗര്‍ഭിണി. ഒടുവില്‍ പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. ഉത്തര്‍ പ്രദേശിലെ കാന്‍പൂരില്‍ നിന്നുമാണ് ഞെട്ടിക്കുന്ന വാര്‍ത്ത റിപോര്‍ട് ചെയ്തിരിക്കുന്നത്.
യുവാവും യുവതിയും വിവാഹത്തിന് മുമ്പുതന്നെ ബന്ധമുണ്ടായിരുന്നുവെന്നാണ് വാര്‍ത്ത കേട്ടവരെല്ലാം പറയുന്നത്. എന്നാല്‍ തനിക്ക് യുവതിയുമായി അത്തരത്തിലൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് കോട്ടയിലെ ചെരുപ്പുകടയില്‍ ജോലിചെയ്യുന്ന യുവാവ് ആണയിട്ടുപറയുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവ് വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അവള്‍ എട്ടുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നതെന്നും പറഞ്ഞു. വിവരം അറിഞ്ഞതോടെ കുടുംബത്തില്‍ കലഹമുണ്ടായി.
അതേസമയം പെണ്‍കുട്ടിയുടെ ലക്‌നൗവിലുള്ള സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവരമുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു. അതുകൊണ്ടാണ് യുവാവിനെ വിവാഹം കഴിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചത്.
കാമുകനെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്നറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും റിപോര്‍ടുണ്ട്. എതായാലും പൊലീസില്‍ പരാതി കൊടുത്ത സ്ഥിതിക്ക് ഇനി കാര്യങ്ങളെല്ലാം അവര്‍ തീരുമാനിക്കുന്നതുപോലെ നടക്കുമെന്ന് യുവാവ് പറയുന്നു.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
Powered by Info News For You
വിവാഹത്തിനുശേഷം വധുവിന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ചു. അപ്പോഴാണ് വധു എട്ടുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഈ വാര്‍ത്ത ഞെട്ടലോടെയാണ് യുവാവ് കേട്ടത്. അധികം വൈകാതെ തന്നെ പ്രദേശം മുഴുവനും വാര്‍ത്ത പടര്‍ന്നു.
യുവാവും യുവതിയും വിവാഹത്തിന് മുമ്പുതന്നെ ബന്ധമുണ്ടായിരുന്നുവെന്നാണ് വാര്‍ത്ത കേട്ടവരെല്ലാം പറയുന്നത്. എന്നാല്‍ തനിക്ക് യുവതിയുമായി അത്തരത്തിലൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് കോട്ടയിലെ ചെരുപ്പുകടയില്‍ ജോലിചെയ്യുന്ന യുവാവ് ആണയിട്ടുപറയുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവ് വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അവള്‍ എട്ടുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നതെന്നും പറഞ്ഞു. വിവരം അറിഞ്ഞതോടെ കുടുംബത്തില്‍ കലഹമുണ്ടായി.
അതേസമയം പെണ്‍കുട്ടിയുടെ ലക്‌നൗവിലുള്ള സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവരമുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു. അതുകൊണ്ടാണ് യുവാവിനെ വിവാഹം കഴിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചത്.
കാമുകനെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്നറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും റിപോര്‍ടുണ്ട്. എതായാലും പൊലീസില്‍ പരാതി കൊടുത്ത സ്ഥിതിക്ക് ഇനി കാര്യങ്ങളെല്ലാം അവര്‍ തീരുമാനിക്കുന്നതുപോലെ നടക്കുമെന്ന് യുവാവ് പറയുന്നു.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
Keywords: The bride became 8 months pregnant on the 10th day of the wedding... the groom reached the police station, News, Local News, Complaint, Police Station, Marriage, Pregnant Woman, National.
Powered by Info News For You

Comments
Post a Comment