നിയന്ത്രണ രേഖയില്‍ സര്‍ജികല്‍ സ്ട്രൈക് നടത്തി സൈന്യം, നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു; ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി
ശ്രീനഗര്‍: (www.kvartha.com 21.09.2021) നിയന്ത്രണ രേഖയില്‍ വന്‍നുഴഞ്ഞുകയറ്റശ്രമം. സര്‍ജികല്‍ സ്ട്രൈക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു, ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി. നിയന്ത്രണ രേഖയില്‍ അടുത്തിടെ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കാനുള്ള വമ്പന്‍ ഓപെറേഷനാണ് കഴിഞ്ഞ രണ്ടു ദിവസമായി സൈന്യം കശ്മീരില്‍ നടത്തുന്നത്.
2016 സെപ്റ്റംബര്‍ 18ന് ഉറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്. ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്‍ഡ്യ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തുകയും നിരവധി ഭീകര താവളങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
ആയുധ ധാരികളായ ആറംഗ സംഘമാണ് പാകിസ്താനില്‍ നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നാണ് ഡെല്‍ഹിയില്‍നിന്ന് ലഭിക്കുന്ന വിവരം. വെടിവയ്പില്‍ ഒരു സൈനികനു പരിക്കേറ്റു. നുഴഞ്ഞുകയറിയവരെ കണ്ടെത്താനുള്ള ശക്തമായ തിരച്ചില്‍ നടത്തുകയാണെന്ന് സൈന്യം അറിയിച്ചു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കുന്നത് ഇത് ആദ്യമായാണ്.
ഫെബ്രുവരിയില്‍ ഇന്‍ഡ്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണു ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. ഫെബ്രുവരിക്കു ശേഷം പാക്കിസ്താന്റെ ഭാഗത്തുനിന്നു പ്രകോപനമൊന്നും ഉണ്ടായിട്ടില്ലെന്നും സൈന്യം അറിയിച്ചു.
Keywords: Biggest Infiltration Attempt In J&K In Recent Years, Army Operation On, Srinagar, News, Military, Attack, Mobile, Internet, National.
Powered by Info News For You

Comments
Post a Comment