അയ്യപ്പനും കോശിയും തെലുങ്ക് റീമേകിൽ കഥാപാത്രങ്ങളുടെ പേര് പ്രഖ്യാപിച്ച് അണിയറക്കാര്‍

ഹൈദരാബാദ് : (www.kvartha.com 18.09.2021) സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്. ചിത്രത്തില്‍ പവന്‍ കല്യാണും റാണ ദഗുബാടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാണ ദഗുബാടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.

   
News, Film, International Film Festival, Prithvi Raj, Biju Menon, Malayalam, Mollywood, Pawan Kalyan to star in ‘Ayyappanum Koshiyum’ Telugu remake, Venky Atluri to direct



സചിയുടെ അവസാനചിത്രം മലയാളത്തില്‍ നിന്ന് തെലുങ്കിലേക്ക് എത്തുമ്പോള്‍ അതിന്‍റേതായ വ്യത്യാസങ്ങളുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച 'കോശി കുര്യന്‍' തെലുങ്കിലെത്തുമ്പോള്‍ 'ഡാനിയല്‍ ശേഖര്‍' ആണ്. മലയാളത്തിൽ ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്റെ പേര് തന്നെയാണ് ചിത്രത്തിനും- 'ഭീംല നായക്'.

കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക് വീഡിയോ 20ന് പുറത്തെത്തും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടൈറ്റില്‍ സോംഗും ലൊകേഷന്‍ വീഡിയോയുമൊക്കെ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. നിത്യ മേനന്‍ ആണ് നായിക.

Keywords: News, Film, International Film Festival, Prithvi Raj, Biju Menon, Malayalam, Mollywood, Pawan Kalyan to star in ‘Ayyappanum Koshiyum’ Telugu remake, Venky Atluri to direct

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?