പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതായി പരാതി; പിതാവ് അറസ്റ്റില്‍

വളാഞ്ചേരി: (www.kvartha.com 28.09.2021) മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശിയായ 43 കാരനാണ് അറസ്റ്റിലായത്. കൗണ്‍സിലിങിനിടെയാണ് പീഡനവിവരം പുറത്തറിയുന്നത്. സ്‌കൂള്‍ കൗണ്‍സിലര്‍ക്ക് പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. ആദ്യഭാര്യയുമായി ബന്ധം പിരിഞ്ഞ പ്രതി രണ്ടാമതും വിവാഹിതനായിരുന്നു. സ്വന്തം മകളെ പ്രതി കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

News, Malappuram, Kerala, Crime, Molestation, Police, Arrest, Girl, Father, Complaint, Complaint that molestation against girl; Man arrested

Keywords: News, Malappuram, Kerala, Crime, Molestation, Police, Arrest, Girl, Father, Complaint, Complaint that molestation against girl; Man arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?