ചെങ്കൽ പണയിൽ നിന്നും യന്ത്രഭാഗങ്ങൾ കവർച ചെയ്ത് ആക്രിക്കടയിൽ വിറ്റെന്ന കേസിൽ നാലംഗ സംഘം അറസ്റ്റിൽ

ബദിയടുക്ക:(www.kasargodvartha.com 05.09.2021) ചെങ്കൽ പണയിൽ നിന്നും യന്ത്രഭാഗങ്ങൾ കവർച ചെയ്ത് ആക്രിക്കടയിൽ വിറ്റെന്ന കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹരിചന്ദരൻ (40), ദേവപ്പ (40), ഗോവിന്ദൻ (32), രവികുമാർ (26) എന്നിവരാണ് അറസ്റ്റിലായത്.

     
News, Kerala, Kasaragod, Badiyadukka, Job,Robbery-case, Arrest, Police, Seethangoli, Case, Top-Headlines, Case of stealing machine parts from quarry; four arrested



സീതാംഗോളി ധർമ്മത്തടുക്കയിലെ നിസാമുദ്ദീന്റെയും റിയാസിന്റെയും ഉടമസ്ഥതയിലുള്ള ചെങ്കൽ പണയിൽ നിന്നാണ് കല്ലുവെട്ട് യന്ത്രത്തിന്റെ ഭാഗങ്ങൾ കവർച ചെയ്തെന്നാണ് പരാതി. ഒരു കാറിലാണ് സാധനങ്ങൾ കടത്തികൊണ്ടു പോയതെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ബദിയടുക്ക എസ് ഐ വിനോദ് കുമാർ, എസ് ഐ സുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയപ്രകാശ്, സിവിൽ പൊലീസ് ഓഫീസർ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

  
News, Kerala, Kasaragod, Badiyadukka, Job,Robbery-case, Arrest, Police, Seethangoli, Case, Top-Headlines, Case of stealing machine parts from quarry; four arrested



ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർച ചെയ്തത്. കവർച ചെയ്ത് വിറ്റ സാധനങ്ങൾ ആക്രി കടയിൽ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതികളിൽ ഒരാൾ ചെങ്കൽ പണയിലെ ഡ്രൈവറാണ്. ഇയാൾ വഴിയാണ് സാധനങ്ങൾ കവർച ചെയ്യാനുള്ള പദ്ധതികൾ തയ്യാറാക്കിയതെന്നാണ് വിവരം. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

Keywords: News, Kerala, Kasaragod, Badiyadukka, Job,Robbery-case, Arrest, Police, Seethangoli, Case, Top-Headlines, Case of stealing machine parts from quarry; four arrested

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?