അമേരികന്‍ സന്ദര്‍ശനം; പ്രധാനമന്ത്രി വാഷിംങ്ടണില്‍ എത്തി; ഇന്‍ഡ്യയുടെ അമേരികന്‍ സ്ഥാനപതി തരണ്‍ജിത്ത് സിങ് സന്ദുവിന്റെ നേതൃത്വത്തില്‍ നരേന്ദ്ര മോദിക്ക് സ്വീകരണം


വാഷിംങ്ടണ്‍: (www.kvartha.com 23.09.2021) അമേരികന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് തലസ്ഥാനമായ വാഷിംങ്ടണില്‍ എത്തി. ഇന്‍ഡ്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്‍ഡ്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി മോദിയെ ഇന്‍ഡ്യയുടെ അമേരികന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ദുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

News, World, International, Washington, America, Narendra Modi, Prime Minister, Trending, Ecstatic Indian-Americans Welcome PM Modi As He Arrives In Washington


മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസ് ഇന്‍ഡ്യക്കാരുടെ സംഘവും എത്തിയിരുന്നു. വിദേശ ഇന്‍ഡ്യക്കാരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്നത്.

ജനുവരിയില്‍ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനുമായി നേരിട്ട് പ്രധനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൗസില്‍ വച്ച് നടക്കും. ക്വാഡ് ഉച്ചകോടിയിലും, യുഎന്‍ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശന വേളയില്‍ സംസാരിക്കും. അമേരികന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം ലോകത്തിലെ പ്രമുഖ വ്യാവസായ സ്ഥാപന മേധാവികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.

Keywords: News, World, International, Washington, America, Narendra Modi, Prime Minister, Trending, Ecstatic Indian-Americans Welcome PM Modi As He Arrives In Washington

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?