പൂച്ചയെ പിടിക്കാൻ പിന്നാലെ ഓടുന്നതിനിടെ കിണറ്റിൽ വീണ് പുള്ളിപ്പുലിയും പൂച്ചയും; വൈറലായി വിഡിയോ
നാസിക്: (www.kvartha.com 08.09.2021) പൂച്ചയെ പിടിക്കാൻ പിന്നാലെ ഓടുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് പുള്ളിപ്പുലിയും പൂച്ചയും. ഇരുവരുടെയും ഓട്ട പാച്ചലിന്റെ വിഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാണ്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം.
പൂച്ചയെ പിടിക്കാനായി അതിന്റ പിന്നാലെ ഓടുന്നതിനിടെ പുള്ളിപ്പുലിയും പൂച്ചയും കിണറ്റിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. കിണറിനുള്ളിൽ വീണിട്ടും അൽപം വീതിയുള്ള ഭാഗത്ത് നിലയുറപ്പിച്ച ഇരുവരും യുദ്ധം അവസാനിപ്പിച്ചില്ല. ഓടി രക്ഷപ്പെടാൻ മറ്റൊരിടവുമില്ലാത്തതിനാൽ പൂച്ച ആകെ ഭയന്ന നിലയിലായിരുന്നു.
ഒന്നുരണ്ടു തവണ പുലി പൂച്ചക്ക് നേരെ കുതിച്ചു ചാടുകയും ചെയ്തു. എന്നാൽ പൂച്ചയുടെ തൊട്ടരികിലെത്തിയപ്പോൾ പുലി ആളാകെ മാറി. ഭയന്നു നിൽക്കുന്ന പൂച്ചയോട് സൗമ്യമായി പെരുമാറാൻ തുടങ്ങിയ പുലിയെ വിഡിയോയിൽ കാണാം.

തങ്ങൾ രണ്ടുപേരും ഒരേ പോലെ അപകടത്തിൽപ്പെട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതു പോലെയായിരുന്നു പിന്നീടുള്ള പുലിയുടെ പെരുമാറ്റം. ഇതോടെ പൂച്ചയുടെ ഭയവും മാറി രണ്ടുപേരും സൗഹൃദത്തിലായി.
ന്യൂസ് ഏജൻസിയായ എഎൻഐയാണ് കൗതുകകരമായ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. വിവരമറിഞ്ഞതോടെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. പൂച്ചയെയും പുലിയെയും കിണറ്റിൽ നിന്നു രക്ഷിച്ച ശേഷം പുലിയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടുകയും ചെയ്തു.
#WATCH | Maharashtra: A leopard and a cat come face-to-face after falling down a well in Nashik
— ANI (@ANI) September 6, 2021
"The leopard fell in the well while chasing the cat. It was later rescued and released in its natural habitat," says Pankaj Garg, Deputy Conservator of Forests, West Nashik Division pic.twitter.com/2HAAcEbwjy
Keywords: News, Maharashtra, Viral, Video, Social Media, India, National, Top-Headlines, Leopard, Video: Leopard, Cat Fall Into Well During Chase. Here's What Happened Next.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment