വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് അജ്ഞാത ഭീഷണി; ഇമെയില്‍ സന്ദേശത്തിന് പിന്നാലെ അധികൃതരുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
കൊച്ചി: (www.kvartha.com 06.09.2021) കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. ഇന്‍ഡ്യന്‍ നാവിക സേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം. ഇ-മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയതിന് പിന്നാലെ കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ എറണാകുളം സൗത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഐടി ആക്ട് 385 പ്രകാരമാണ് കേസെടുത്തത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് വിവരം.
കൊച്ചി കപ്പല്‍ശാലയില്‍ പണി പൂര്‍ത്തിയാക്കിയ ഐ എന്‍ എസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം അന്തിമ മിനുക്ക് പണികളിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശത്തിന് പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്നത് ഉള്‍പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. വിഷയം കേന്ദ്ര ഏജന്‍സികളും ഗൗരവമായാണ് എടുത്തിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment