മതിയായ രേഖകളില്ലാതെ അഭിഭാഷകയായി പ്രവര്‍ത്തിച്ചെന്ന കേസില്‍ സെസി സേവ്യറിനായി ലുക് ഔട് നോടീസ് പുറത്തിറക്കി പൊലീസ്


ആലപ്പുഴ: (www.kvartha.com 29.09.2021) മതിയായ രേഖകളില്ലാതെ അഭിഭാഷക ജോലി ചെയ്‌തെന്ന സംഭവത്തില്‍ സെസി സേവ്യറിനായി ആലപ്പുഴ പൊലീസ് ലുക് ഔട് നോടീസ് പുറത്തിറക്കി. മതിയായ യോഗ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചെന്ന കേസിലാണ് നടപടി. 

സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെ ഹൈകോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാതിരുന്നതിന് പിന്നാലെയാണ് ആലപ്പുഴ നോര്‍ത് പൊലീസ് സെസിക്കെതിരെ ലുക് ഔട് നോടീസ് പുറത്തിറക്കിയത്.

News, Kerala, State, Alappuzha, Lawyers, Fraud, Case, Judiciary, Police, Police issued look out notice for fake advocate Sessi xavier


അതേസമയം തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് സെസി സേവ്യര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. മനപൂര്‍വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ  വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.

അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ രണ്ട് വര്‍ഷത്തോളം ജുഡീഷ്യറിയെ കബളിപ്പിക്കുകയായിരുന്നുവെന്ന കണ്ടെത്തലില്‍ പൊലീസ് നേരത്തെ സെസിക്കെതിരെ കേസെടുത്തിരുന്നു. നേരിട്ട് കോടതിയില്‍ കീഴടങ്ങാനായി സെസി സേവ്യര്‍ എത്തിയെങ്കിലും കോടതിയില്‍ നിന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മുങ്ങിയിരുന്നു. ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നോര്‍ത് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് സെസി കോടതി വളപ്പില്‍ നിന്ന് സ്ഥലം വിട്ടത്.
സെസിക്കെതിരെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ നോര്‍ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്.

Keywords: News, Kerala, State, Alappuzha, Lawyers, Fraud, Case, Judiciary, Police, Police issued look out notice for fake advocate Sessi xavier

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?