പശ്ചിമ ബംഗാളില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ മലയാളികള്‍ക്ക് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വിവാഹം
തിരുവനന്തപുരം: (www.kvartha.com 02.09.2021) പശ്ചിമ ബംഗാളില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ മലയാളികള്‍ക്ക് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വിവാഹം. ഹൂഗ്ലി അഡിഷനല്‍ എസ് പി ഐശ്വര്യ സാഗറും പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലെ അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുദാസും തമ്മിലുള്ള വിവാഹമാണ് കോവിഡ് മാനദണ്ഡം പാലിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടന്നത്.
സ്‌കൂള്‍ പഠന ശേഷം ഡെല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തുടര്‍ന്നാണു സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. മൂര്‍ഷിദാബാദില്‍ എഎസ്പി ആയിട്ടായിരുന്നു ആദ്യ നിയമനം. ഇപ്പോള്‍ ഹൂഗ്ലിയില്‍.
മൂവാറ്റുപുഴ ഊരമന മഞ്ഞപ്പള്ളിക്കാട്ടില്‍ എംസി ദാസിന്റെയും ബിന്ദുവിന്റെയും മകനാണ് വിഷ്ണുദാസ്. കോഴിക്കോട് എന്‍ഐടിയില്‍ നിന്നു ബിടെക്കും ഡെല്‍ഹി ഐഐടിയില്‍ നിന്ന് എംടെക്കും നേടിയ ശേഷം സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. മണിപ്പൂര്‍ കേഡറിലായിരുന്നു നിയമനം. ഐശ്വര്യയെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചതോടെ ബംഗാളില്‍ നിയമനം നേടി. ഇരുവരുടെയും പൊതു സുഹൃത്താണു വിവാഹത്തിനു വഴി തെളിച്ചത്.
Powered by Info News For You
തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിനു സമീപം സ്വാതി നഗര്‍ ഐശ്വര്യയില്‍ കെഎസ് സാഗറിന്റെയും ലേഖയുടെയും മകളാണ് ഐശ്വര്യ. വീട് എസ്എപി ക്യാംപിനു സമീപം ആയതിനാല്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പൊലീസ് സേനയുടെ പരിശീലനവും പരേഡുമൊക്കെ ഇഷ്ട കാഴ്ചകളായിരുന്നു. അങ്ങനെയാണ് ഐപിഎസ് ആഗ്രഹമുണ്ടാകുന്നത് എന്ന് ഐശ്വര്യ പറയുന്നു.
സ്‌കൂള്‍ പഠന ശേഷം ഡെല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തുടര്‍ന്നാണു സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. മൂര്‍ഷിദാബാദില്‍ എഎസ്പി ആയിട്ടായിരുന്നു ആദ്യ നിയമനം. ഇപ്പോള്‍ ഹൂഗ്ലിയില്‍.
മൂവാറ്റുപുഴ ഊരമന മഞ്ഞപ്പള്ളിക്കാട്ടില്‍ എംസി ദാസിന്റെയും ബിന്ദുവിന്റെയും മകനാണ് വിഷ്ണുദാസ്. കോഴിക്കോട് എന്‍ഐടിയില്‍ നിന്നു ബിടെക്കും ഡെല്‍ഹി ഐഐടിയില്‍ നിന്ന് എംടെക്കും നേടിയ ശേഷം സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. മണിപ്പൂര്‍ കേഡറിലായിരുന്നു നിയമനം. ഐശ്വര്യയെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചതോടെ ബംഗാളില്‍ നിയമനം നേടി. ഇരുവരുടെയും പൊതു സുഹൃത്താണു വിവാഹത്തിനു വഴി തെളിച്ചത്.
Keywords: Bengali Malayalee civil service officials get married, Thiruvananthapuram, News, Marriage, IPS Officer, District Collector, Temple, Kerala.
Powered by Info News For You

Comments
Post a Comment