എയിംസ് ഉയരേണ്ടത് കാസർകോടിന്റെ മണ്ണിലാണെന്ന് പി കരുണാകരൻ; രണ്ടാം ഘട്ട പദയാത്ര സമാപിച്ചു
നീലേശ്വരം:(www.kasargodvartha.com 03.09.2021) എയിംസിനായി കേന്ദ്ര സർകാരിന് സംസ്ഥാന സർകാർ സമർപിക്കുന്ന പ്രൊപോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പദയാത്ര നീലേശ്വരത്ത് സമാപിച്ചു.
മുൻ എംപി പി കരുണാകരൻ ഉദ്‌ഘാടനം ചെയ്‌തു. എയിംസ് ഉയരേണ്ടത് കാസർകോടിന്റെ മണ്ണിലാണെന്നും കൂട്ടായ്മക്കൊപ്പം അണി നിരക്കുമെന്നും അദ്ദേഹം പറഞ്ഞു. നീലേശ്വരം മുൻസിപൽ ചെയർപേഴ്സൺ ടി വി ശാന്ത മുഖ്യാഥിതിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് പ്രസിഡന്റ് കെ വി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
സെന്റ് പീറ്റേഴ്സ് ചർച് വികാരി ഫാദർ മാത്യു, മുൻസിപൽ വൈസ് ചെയർമാൻ മുഹമ്മദ് റാഫി, നഗരസഭാ കൗൺസിലർ ഇ സജീർ, നീലേശ്വരം ജെ സി ഐ എലൈറ്റ് പ്രസിഡന്റ് അരുൺ പ്രഭു, വ്യാപാരി വനിതാ വിംഗ് യൂനിറ്റ് സെക്രടറി ജയലക്ഷ്മി, ഡോ. സുരേഷ്, പരിസ്ഥിതി പ്രവർത്തകൻ ടി എം സുരേന്ദ്രനാഥ് മാസ്റ്റർ, ജനകീയ കൂട്ടായ്മ ചെയർമാൻ ജോസ് കെ ജെ, ട്രഷറർ അനന്തൻ പെരുമ്പള, വർകിംഗ് ചെയർമാന്മാരായ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, നാസർ ചെർക്കളം, താജുദ്ദീൻ പടിഞ്ഞാർ, വിൻസെന്റ്, ജാഥാ കോർഡിനേറ്റർ ശ്രീനാഥ് ശശി ടി സി വി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അബ്ദുൽ ഖയ്യും സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ ഫറീന കോട്ടപ്പുറം നന്ദി പറഞ്ഞു.
Kasaragod, Kerala, News, Nileshwaram, Police, Top-Headlines, K.Karunakaran, Need AIIMS in Kasargod; second phase foot rally over.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment