അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർകാർ ശ്രമിക്കുന്നത്; വിമർശനവുമായി വി എം സുധീരൻ
തിരുവനന്തപുരം: (www.kvartha.com 05.09.2021) അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർകാർ ശ്രമിക്കുന്നതെന്ന വിമർശനവുമായി വി എം സുധീരൻ. കെഎസ്ആർടിസി ഡിപോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണ്. കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർകാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർകാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎസ്ആര്‍ടിസി ഡിപോകളില്‍ ബിവറേജസ് കോര്‍പറേഷന്‍റെ ഔട് ലെറ്റുകള്‍ തുറക്കുമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു ശനിയാഴ്ച അറിയിച്ചത്. ഇതിന് നിയമതടസങ്ങളില്ലെന്നും ടികറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നുമാണ് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയത്.
അതേസമയം കെഎസ്ആർടിസി യിൽ ബെവ്കോ ഔട് ലെറ്റ് തുടങ്ങാനുള്ള നടപടിയെ മണ്ടൻ തീരുമാനം എന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശേഷിപ്പിച്ചത്. മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതിയും പ്രതികരിച്ചിരുന്നു.
Keywords: News, Thiruvananthapuram, Kerala, State, V. M.Sudheeran, Government, Liquor, Top-Headlines, KSRTC, V M Sudheeran against Kerala government on liquor policy.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment