'പ്രകോപനമുണ്ടാക്കുന്നതോ ദേശവിരുദ്ധമായതോ ആയ പ്രഭാഷണങ്ങളോ പ്രസ്താവനകളോ വേണ്ട'; അധ്യാപകർക്ക് സർകുലറുമായി കേന്ദ്രസർവകലാശാല

പെരിയ: (www.kasargodvartha.com 08.09.2021) പ്രകോപനമുണ്ടാക്കുന്നതോ ദേശവിരുദ്ധമായതോ ആയ പ്രഭാഷണങ്ങളോ പ്രസ്താവനകളോ ഒഴിവാക്കാൻ അധ്യാപകർക്ക് നിർദേശങ്ങൾ നൽകി കേരള കേന്ദ്രസർവകലാശാലയിൽ സർകുലർ പുറത്തിറക്കിയതായി റിപോർട്. വൈസ് ചാൻസലറുടെ അംഗീകാരത്തോടെയാണ് സർകുലർ പുറത്തിറക്കിയതെന്ന് ഇൻഡ്യൻ എക്സ്പ്രസ് റിപോർട് ചെയ്‌തു.

Kerala, News, Kasaragod, Central University, Periya, Teachers, RSS, Top-Headlines, Report, 'No provocative or anti-national lectures or statements'; Central University circular for teachers.

കേന്ദ്ര സർവകലാശയിലെ ഒരു അധ്യാപകൻ ഒന്നാം വർഷ ഓൺലൈൻ ക്ലാസിൽ ആർ എസ് എസിനെയും സംഘ്പരിവാർ സംഘടനകളെയും 'പ്രോടോ ഫാസിസ്റ്റ്' എന്ന് വിശേഷിപ്പിച്ചതായുള്ള പരാതി വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. ക്ലാസിലെ തന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പറഞ്ഞു ഇദ്ദേഹം ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് വൈസ് ചാൻസലർ ജൂൺ 10 ന് സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് പുതിയ സർകുലർ പുറപ്പെടുവിച്ചിട്ടുള്ളത്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർകുലറിൽ പറയുന്നതായാണ് റിപോർട്. അതേസമയം ദേശവിരുദ്ധ പ്രസ്താവനകളും പ്രഭാഷണങ്ങളും എന്താണെന്ന് സർകുലറിൽ നിർവചിച്ചിട്ടില്ലെന്നാണ് വിവരം.

 

Keywords: Kerala, News, Kasaragod, Central University, Periya, Teachers, RSS, Top-Headlines, Report, 'No provocative or anti-national lectures or statements'; Central University circular for teachers.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?