മഹാമാരി ദുരിതങ്ങൾക്കിടയിലും യു എ ഇ എണ്ണയിതര വിപണിയിൽ അഭൂതപൂർവമായ വളർച
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 17.09.2021) മഹാമാരിയുടെ ദുരിതങ്ങള്‍ക്കിടയിലും യുഎഇയിലെ എണ്ണയിതര വിപണിയില്‍ 1.403 ട്രില്യണ്‍ ദിര്‍ഹത്തിന്റെ വളര്‍ച.
Powered by Info News For You

ഫെഡറല്‍ സെന്റര്‍ ഫോര്‍ കോമ്പിറ്റീറ്റീവ്നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (എഫ് സി എസ് എ) പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ചാണിത്. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും യുഎഇയുടെ എണ്ണയിതര വ്യാപാര രംഗം ശക്തമായ വളര്‍ചാനിരക്കാണ് പ്രകടമാക്കുന്നത്.
2020-ല്‍ എണ്ണയിതര കയറ്റുമതി രംഗങ്ങളില്‍ 10.1 ശതമാനം വളര്‍ചാനിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയാണ് യു എ ഇ യുടെ ഏറ്റവും പ്രധാന വാണിജ്യപങ്കാളിയായി നിലകൊള്ളുന്ന രാജ്യം.
175 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളാണ് യു എ ഇയും ചൈനയും തമ്മിലുള്ളത്. 104 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളുമായി സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്‍ഡ്യയാണ് യു എ ഇയുടെ ഏറ്റവും വലിയ മൂന്നാമത്തെ വാണിജ്യപങ്കാളി രാജ്യം.
102.5 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. യുഎസ്, ഇറാഖ് എന്നീ രാജ്യങ്ങളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. യുഎഇയില്‍ നിന്നും എണ്ണയിതര കയറ്റുമതി ഏറ്റവുമധികം നടക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡിലേക്കാണ്
29.2 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകള്‍ ഈ രാജ്യവുമായുണ്ട്. യുഎഇയുടെ മൊത്തം എണ്ണയിതര കയറ്റുമതിയുടെ 11.5 ശതമാനത്തോളം വരുമിത്. ചൈനയാണ് ഏറ്റവും വലിയ ഇറക്കുമതി പങ്കാളിത്ത രാഷ്ട്രം.
സൗദി അറേബ്യ (25.6 ബില്യണ്‍), ഇന്‍ഡ്യ (19.7 ബില്യണ്‍) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 144.4 ബില്യണ്‍ ദിര്‍ഹത്തിന്റെ ഉത്പന്നങ്ങള്‍ ചൈന യുഎഇയിലേക്കെത്തിക്കുന്നു.
ഇറക്കുമതി പങ്കാളിത്തത്തില്‍ ചൈനക്ക് തൊട്ടുപിറകിലായി അമേരികയും ഇന്‍ഡ്യയുമാണുള്ളത് (60.5 ബില്യണ്‍ ദിര്‍ഹം വീതം).

Keywords: Report By : Qasim Mo' hd udumbumthala, News, Gulf, Top-Headlines, World, Dubai, UAE, 1.403 trillion dirhams of UAE non-oil trade during 2020.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment