'മദ്യത്തിനൊപ്പം തൊട്ടുകൂട്ടാന്‍ ചുട്ട വിഷപ്പാമ്പ്'; യുവാക്കള്‍ ആശുപത്രിയില്‍
റായ്പുര്‍: (www.kvartha.com 08.09.2021) മദ്യത്തിനൊപ്പം ചുട്ട വിഷപ്പാമ്പിനെ ഭക്ഷണമാക്കിയ രണ്ട് യുവാക്കള്‍ ആശുപത്രിയിലെന്ന് റിപോര്‍ട്. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണ് യുവാക്കള്‍ ചുട്ടെടുത്തു കഴിച്ചതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. പാമ്പിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.
ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീടിന് സമീപം വിഷപ്പാമ്പിനെ കണ്ട വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഈ വഴി കടന്നുപോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നീ യുവാക്കള്‍ പാതിവെന്ത പാമ്പിനെ എടുത്തു കൊണ്ടുപോയി പിന്നീട് മദ്യത്തിനൊപ്പം പാമ്പിനെ ഭക്ഷണമായി ഉപയോഗിച്ചതായും പൊലീസ് പറയുന്നു.
രാജുവിന് പാമ്പിന്റെ തലഭാഗവും ഗുഡ്ഡുവിനു വാല്‍ഭാഗവുമാണു ലഭിച്ചത്. തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണു ഗുരുതരമായി തുടരുന്നതെന്നും സംഭവ സ്ഥലത്തെത്തി പാമ്പിന്റെ മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.
Keywords: News, National, Snake, hospital, Police, Chhattisgarh, Chhattisgarh: Two Youths Consume Poisonous Snake, Admitted to Hospital
Powered by Info News For You

Comments
Post a Comment