പഞ്ച്ശീര്‍ പ്രവിശ്യയില്‍ മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നതായി റിപോർട്
പഞ്ച്ശീര്‍: (www.kvatha.com 04.09.2021) അഫ്ഗാനിസ്താനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ തുടർചയായ മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നതായി റിപോർട്. പഞ്ച്ശീര്‍ പിടിച്ചെടുക്കാനുള്ള താലിബാന്‍ ശ്രമം അഹ്‌മദ് മസൂദിന്റെ സേന ശക്തമായി നേരിടുകയാണ്.
ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി ചില വാര്‍ത്താ ഏജന്‍സികള്‍ റിപോർട് ചെയ്തു. ഈ മേഖലയിലെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തെന്ന് താലിബാൻ പറയുന്നു. ഇവിടത്തെ പ്രധാനപാതകൾ മിക്കതും താലിബാന്‍ തടഞ്ഞു. എന്നാല്‍ ഇതെല്ലം നേതാക്കള്‍ തള്ളുകയാണ്. അഫ്ഗാനിൽ ഭക്ഷ്യ വസ്തുക്കള്‍ അടക്കം ക്ഷാമാമുണ്ടെന്നും വിദേശ രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ഇതിൽ ഇടപെടണമെന്നും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുല്ല സലേ ട്വീറ്റ് ചെയ്തു.
കശ്മീര്‍ ഭീകരവാദികളെ താലിബാന്‍ സഹായിക്കുനതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. താലിബാനെ പാകിസ്താനാണ് കുടുതൽ സഹായിക്കുന്നതെന്ന് ഇന്റലിജന്‍സ് റിപോർടിൽ പറയുന്നു.
Keywords: News, Afghanistan, Top-Headlines, Report, In Afghanistan's Panjshir, Anti-Taliban forces fight on.
Powered by Info News For You

Comments
Post a Comment