ആരാധകരെ കൂട്ടാനുള്ള അമിതാവേശം വിനയായി; മലമ്പുഴ ഡാം സൈറ്റിലിറക്കി അപകടകരമായ രീതിയില്‍ വാഹനാഭ്യാസം നടത്തിയ യുട്യൂബെര്‍ക്ക് പിഴയിട്ട് മോടോര്‍ വാഹന വകുപ്പ്


പാലക്കാട്: (www.kvartha.com 10.09.2021) മലമ്പുഴ ഡാം സൈറ്റിലിറക്കി വാഹനാഭ്യാസം നടത്തിയ യുട്യൂബ് വ്ലോഗര്‍ക്ക് പിഴയിട്ട് മോടോര്‍ വാഹന വകുപ്പ്. അമിതവേഗത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും വാഹനത്തില്‍ രൂപ മാറ്റത്തില്‍ വരുത്തിയതിനുമാണ് കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിയില്‍ നിന്ന് മോടോര്‍ വാഹന വകുപ്പ് 10,500 രൂപ പിഴ വിധിച്ചത്. 

4 മാസം മുന്‍പാണ് മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ അകമലവാരത്ത് 2 പേര്‍ വാഹനാഭ്യാസം നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ വാഹനം മറിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയുമായി മോടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. ആരാധകരെക്കൂട്ടാനായി നടത്തിയ ഈ അഭ്യാസപ്രകടനം പിന്തുടരുന്നവരുടെ എണ്ണം കൂടിയെങ്കിലും യുട്യൂബറുടെ നടപടി മോടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. 

News, Kerala, State, Palakkad, Vehicles, Punishment, Police, YouTuber fined for dangerous ride at Malampuzha Dam site


അനുവദനീയമായതിലും കൂടുതല്‍ വീതിയുള്ള ചക്രങ്ങളാണ് വാഹനത്തില്‍ ഉപയോഗിച്ചിരുന്നതെന്ന് മോടോര്‍ വാഹന വകുപ്പ് പറഞ്ഞു. ചക്രങ്ങള്‍ മാറ്റിയെന്ന് വ്ലോഗര്‍മാര്‍ അറിയിച്ചു. കോഴിക്കോട് ആര്‍ ടി ഐ ഓഫിസിലാണ് വാഹനം രെജിസ്റ്റര്‍ ചെയ്തത്.

നിരോധിത മേഖലയായ ഡാം സൈറ്റില്‍ അനുമതിയില്ലാതെ വാഹനമിറക്കിയതിന് യുവാവിനെതിരെ  ജലവിഭവ വകുപ്പും പൊലീസില്‍ പരാതി നല്‍കും. ഇതുവരെ പരാതി നല്‍കിയിട്ടില്ല. സ്ഥലം സന്ദര്‍ശിച്ച ശേഷം പൊലീസില്‍ പരാതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പരാതി കിട്ടിയാലുടന്‍ കേസെടുത്ത് യുട്യൂബറെ വിളിച്ച് വരുത്തുമെന്ന് മലമ്പുഴ പൊലീസും അറിയിച്ചു.

Keywords: News, Kerala, State, Palakkad, Vehicles, Punishment, Police, YouTuber fined for dangerous ride at Malampuzha Dam site

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?