ഹോളിവുഡ് നടന്‍ മൈകല്‍ കെ വില്യംസ് അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍
ന്യൂയോര്‍ക്: (www.kvartha.com 07.09.2021) പ്രശസ്ത ഹോളിവുഡ് നടന്‍ മൈകല്‍ കെ വില്യംസിനെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ന്യൂയോര്‍കിലെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു.
അപാര്‍ട്‌മെന്റിന്റെ സ്വീകരണമുറിയില്‍ കുടുംബാംഗമാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടതെന്ന് ന്യൂയോര്‍ക് പൊലീസ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. അമിത മയക്കുമരുന്ന് ഉപയോഗമാണ് മരണ കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നില്ല.
അപാര്‍ട്‌മെന്റില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും അക്രമം നടന്നതിന്റെയോ പിടിവലി നടന്നതിന്റെയോ ലക്ഷണങ്ങള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു. മെഡിക്കല്‍ പരിശോധനയിലൂടെ മരണകാരണം ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഈ വര്‍ഷത്തെ എമി അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.
ദി വയര്‍, ബ്രോഡ് വാക് എംപയര്‍, ബോഡി ബ്രോകേഴ്‌സ് അടക്കം നിരവധി സിനിമകളിലും സീരീസുകളിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. ദി വയറിലെ ഒമര്‍ എന്ന കഥാപാത്രം ഏറെ കൈയ്യടി നേടിക്കൊടുത്തു. 2002 മുതല്‍ 2008 വരെ 5 സീസണായി സംപ്രേക്ഷണം ചെയ്ത സീരീസ് മൈകലിന് ലോകമെമ്പാടും ഏറെ ആരാധകരെ നേടിക്കൊടുത്തു.
Keywords: News, World, International, New York, Obituary, Death, Police, Hollywood, Entertainment, Cinema, Cine Actor, Police, 'The Wire' Star Michael K Williams Found Dead In New York Apartment'Wire' star Michael K. Williams has died at 54. The Emmy-nominated actor played Omar on HBO's crime series. https://t.co/rB2daePLMW
— The Washington Post (@washingtonpost) September 6, 2021
Powered by Info News For You

Comments
Post a Comment