ദേശീയപാതയിൽ ബൈകുകൾ കൂട്ടിയിടിച്ച് കെ എസ് ഇ ബി ലൈൻമാൻ മരിച്ചു; തൊഴിലാളിക്ക് പരിക്ക്

കുമ്പള: (www.kasargodvartha.com 24.09.2021) ദേശീയപാതയിൽ ബൈകുകൾ കൂട്ടിയിടിച്ച് കെ എസ് ഇ ബി ലൈൻമാൻ മരിച്ചു. ചെറുവത്തൂർ മുഴക്കോം സ്വദേശിയും ഇപ്പോൾ നീലേശ്വരം ബങ്കളത്ത് താമസക്കാരനുമായ രതീഷ് (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കെ എസ് ഇ ബി തൊഴിലാളി രഘുവിനെ സാരമായ പരിക്കുകളോടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  
Kasaragod, Kumbala, News, Accident, Accidental Death, Death, Mogral, Worker, Bike-Accident, Hospital, Top-Headlines, KSEB lineman died in bike collision on National Highway.



മൊഗ്രാൽ കൊപ്ര ബസാറിൽ വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമ്പള കെ എസ് ഇ ബി സെക്ഷനിലെ ലൈൻമാനാണ്.

കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords: Kasaragod, Kumbala, News, Accident, Accidental Death, Death, Mogral, Worker, Bike-Accident, Hospital, Top-Headlines, KSEB lineman died in bike collision on National Highway.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?