പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍: (www.kvartha.com 16.09.2021) ആശാവര്‍ക്കറോട് മോശമായി സംസാരിച്ചുവെന്ന പരാതിയില്‍ പൊലീസ് താക്കീത് ചെയ്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങോല സ്വദേശി എഎം രമേശ്(40) ആണ് മരിച്ചത്. വെങ്ങോല തേക്കേമലയില്‍ പറമടയ്ക്ക് സമീപത്താണ് രമേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശിന്റെ കുടുംബാഗങ്ങള്‍ക്ക് അടുത്തിടെ കോവിഡ് ബാധിച്ചിരുന്നു. 

അതിനെ തുടര്‍ന്ന് രമേശ് ക്വാറന്റൈനിലായിരുന്നു. അതിനിടെ വാക്‌സിനേഷന്‍ സംബന്ധിച്ച് സ്ഥലത്തെ ആശാവര്‍ക്കറുമായി തര്‍ക്കം ഉണ്ടായി. ഇതിനെ തുടര്‍ന്ന് ആശാവര്‍ക്കറുടെ പരാതിയില്‍ ഇയാളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഓടോറിക്ഷ ഡ്രൈവറായും തെങ്ങുകയറ്റ തൊഴിലാളിയായുമാണ് ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്.

Police, Death, News, Kerala, Found Dead, Complaint, Police Station, Man found dead in Vengola

Keywords: Police, Death, News, Kerala, Found Dead, Complaint, Police Station, Man found dead in Vengola


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?