വൃദ്ധയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മകള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: (www.kvartha.com 10.09.2021) നരുവാമൂട് വൃദ്ധയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകള്‍ പൊലീസ് കസ്റ്റഡിയില്‍. മൊട്ടമുട് സ്വദേശിനി അന്നമ്മ (88) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ലീലയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. അമ്മയുമായി മകള്‍ ലീലയ്ക്ക് മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്നമ്മയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് ഉള്‍പെടെ നല്‍കും.
Keywords: Thiruvananthapuram, News, Kerala, Death, Custody, Police, Crime, Elderly woman found dead; Woman in police custody
Powered by Info News For You

Comments
Post a Comment