സാക്ഷാൽ പെലെയെ മറികടന്ന് മിശിഹാ; ലോകകപ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിൽ അര്‍ജന്‍റീനയ്ക്കും ബ്രസീലിനും ജയം

ബ്യൂണസ് ഐറിസ്: (www.kvartha.com 10.09.2021) ലോകകപ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ശക്തൻമാർക്ക് വിജയം. നായകന്‍ ലിയോണല്‍ മെസിയുടെ ഹാട്രികിൻറ്റെ ബലത്തിൽ ബൊളീവിയയെ അര്‍ജന്‍റീന എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചു. 14, 64, 88 മിനുറ്റുകളിലായി മെസി ബൊളീവിയയുടെ വല കുലുക്കി.

ബൊളീവിയയുമായുള്ള ഹാട്രികോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര ഗോള്‍ നേടുന്ന സൗത് അമേരികന്‍ പുരുഷ ഫുട്ബോളര്‍ എന്ന റെകോര്‍ഡ് സാക്ഷാൽ പെലെയെ മറികടന്ന് ലിയോ സ്വന്തമാക്കി. ഇപ്പോൾ 79 ഗോൾ മെസിയുടെ പേരിലുണ്ട്. 77 ഗോളുകളായിയിരുന്നു പെലെയുടെ പേരിലുണ്ടായത്. അര്‍ജന്‍റീനയിക്കായി മെസിയുടെ ഏഴാം ഹാട്രിക് കൂടിയാണ് വെള്ളിയാഴ്ച പിറന്നത്.

     
News, Sports, Football, Lionel Messi, Record, World Cup, Top-Headlines, Lionel Messi breaks Pele's record.



മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴ്പെടുത്തി. 14-ാം മിനുറ്റില്‍ നെയ്‌മറുടെ അസിസ്റ്റിൽ എവര്‍ട്ടന്‍ റിബൈറോയുടെ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തി. ശേഷം 40-ാം മിനുറ്റില്‍ നെയ്‌മറും വലചലിപ്പിച്ചത്തോടെ ബ്രസീൽ രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. ലോകകപ് യോഗ്യതാ റൗൻഡില്‍ ബ്രസീലിന്‍റെ തുടര്‍ചയായ എട്ടാം ജയമാണിത്.

വിജയത്തോടെ ലാറ്റിനമേരികയില്‍ പോയിന്‍റ് പട്ടികയില്‍ എട്ട് കളിയില്‍ 24 പോയിന്‍റുമായി ബ്രസീല്‍ തലപ്പത്തും അര്‍ജന്‍റീനയാണ് രണ്ടാം സ്ഥാനത്തും തുടരുകയാണ്. ഉറുഗ്വെ, ഇക്വഡോര്‍, കൊളംബിയ എന്നി ടീമുകൾ മുന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്.

Keywords: News, Sports, Football, Lionel Messi, Record, World Cup, Top-Headlines, Lionel Messi breaks Pele's record.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?