സൈന്‍ ബോര്‍ഡ് നിര്‍മാണശാലയില്‍ തീപിടിത്തം; സമീപത്ത് പാര്‍ക് ചെയ്തിരുന്ന ബൈകും കത്തിനശിച്ചു, ഉറങ്ങിക്കിടന്ന ജീവനക്കാര്‍ ഓടി രക്ഷപെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി


കൊച്ചി: (www.kvartha.com 07.09.2021) സൈന്‍ ബോര്‍ഡ് നിര്‍മാണശാലയില്‍ തീപിടിച്ച് മെഷീനുകള്‍ കത്തിനശിച്ചു. നെട്ടൂരില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. ഉറങ്ങിക്കിടന്നിരുന്ന 2 ജീവനക്കാര്‍ ഓടി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല. 

നെട്ടൂരിലെ പള്ളി സ്റ്റോപില്‍ ജൂബിലി റോഡിലാണ് സംഭവം. തീപിടിത്തത്തില്‍ മെഷീനുകള്‍ പൂര്‍ണമായും കത്തിനശിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയ അഗ്നിശമന ജീവനക്കാര്‍ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പരിസരവാസികളും തീയണക്കാന്‍ സഹായത്തിനെത്തി. 

News, Kerala, State, Kochi, Fire, Accident, Police, Sign board factory catches fire in Nettoor


അതേസമയം തീപിടിക്കാന്‍ ഉള്ളതിന്റെ കാരണം വ്യക്തമല്ല. സ്വിച് ബോര്‍ഡ് ഇരുന്ന ഭാഗം തീപിടിച്ചിട്ടില്ലാത്തതിനാല്‍ ഷോര്‍ട് സെര്‍ക്യൂടല്ലെന്നാണ് പ്രാഥമിക നിഗനമം. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

Keywords: News, Kerala, State, Kochi, Fire, Accident, Police, Sign board factory catches fire in Nettoor 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?