മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഔഷധി ചെയര്‍മാനുമായ കെആര്‍ വിശ്വംഭരന്‍ അന്തരിച്ചു


കൊച്ചി: (www.kvartha.com 17.09.2021) റിടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥനും ഔഷധി ചെയര്‍മാനുമായ കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു. 70 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം. രാവിലെ 10 മണിക്കാണ് ആശുപത്രിയില്‍വച്ച് മരണം സംഭവിച്ചത്.

News, Kerala, State, Kochi, Hospital, Treatment, Death, Obituary, IAS Officer, Rtd IAS officer Dr KR Viswambharan dies at 70


ഔഷധി ചെയര്‍മാനായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കെയാണ് അന്ത്യം. എറണാകുളം ആലപ്പുഴ ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വി സി ആയിരുന്നു. അങ്കമാലി ടെല്‍ക്, റബര്‍ മാര്‍കെറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട് പ്രൊമോഷന്‍ കൗണ്‍സില്‍, കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിഷിങ് സൊസൈറ്റി എന്നിവയുടെ എംഡി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സ്‌പോര്‍ട്‌സ് ഡയറക്ടര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാക്ഷരതാപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളാണ്. 

മാവേലിക്കര കാവില്‍ പരേതരായ കെ വി അച്യുതന്റെയും കെ എസ് തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി എം കോമളം (എസ്ബിടി എറണാകുളം ബ്രോഡ്വേ ശാഖാ മാനേജര്‍). മക്കള്‍: വി അഭിരാമന്‍ (ഐടി പ്രൊഫഷണല്‍), വി അഖില (എസ്ബിഐ ബെംഗളൂറു).

Keywords: News, Kerala, State, Kochi, Hospital, Treatment, Death, Obituary, IAS Officer, Rtd IAS officer Dr KR Viswambharan dies at 70

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?