നീരസമുണ്ടാവുക സ്വാഭാവികം, എങ്കിലും ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ അമിത് ഷായും എത്തും
ഗാന്ധിനഗര്‍: (www.kvartha.com 13.09.2021) ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തമ്മില്‍ പോരാണെന്ന മാധ്യമ റിപോര്‍ടുകള്‍ക്കിടെ, പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുമെന്ന് റിപോര്‍ട്. വാര്‍ത്താ ഏജന്‍സി എഎന്‍ഐ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഭൂപേന്ദ്ര പടേലിനെ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ക്ഷണിച്ചിട്ടുള്ളത്. ഗുജറാത്തിന്റെ പതിനേഴാം മുഖ്യമന്ത്രിയായാണ് ഭൂപേന്ദ്ര പടേല്‍ സ്ഥാനമേല്‍ക്കുന്നത്. മുഖ്യമന്ത്രി പദവിക്ക് അവകാശവാദമുന്നയിച്ചു ഭൂപേന്ദ്ര പടേല്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം ഗവര്‍ണറെ കണ്ടത്.
അമിത് ഷാ ഇടപെട്ട് രാജിവെപ്പിച്ച മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പടേലിന്റെ വിശ്വസ്തനായ ഭൂപേന്ദ്ര പടേല്‍, ഘാട് ലോഡിയ മണ്ഡലത്തില്‍നിന്ന് ഒരു ലക്ഷത്തിലേറെ വോടിന്റെ റെകോര്‍ഡ് ഭൂരിപക്ഷം നേടിയാണു വിജയിച്ചത്. സംസ്ഥാനത്തെ പ്രബലരായ പടേല്‍ സമുദായത്തെ അനുനയിപ്പിക്കാനുള്ള നീക്കമായി ഭൂപേന്ദ്രയുടെ സ്ഥാനലബ്ധി വിലയിരുത്തപ്പെടുന്നു. മുന്‍ മുഖ്യമന്ത്രി രൂപാണി തങ്ങളെ അവഗണിക്കപ്പെടുന്നതായി സമുദായത്തിനു പരാതിയുണ്ടായിരുന്നു.
പടേല്‍ വിഭാഗത്തിലെ കഡ്വ ഉപസമുദായ അംഗമാണു ഭൂപേന്ദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താല്‍പര്യമുള്ളയാളാണ്. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ ബിരുദധാരിയായ പടേല്‍, അഹ് മദാബാദ് വികസന അതോറിറ്റി ചെയര്‍മാനായിരുന്നു.
പടേല്‍ സമരം, ദളിത് പ്രക്ഷോഭം തുടങ്ങിയവ പ്രതിസന്ധിയായപ്പോഴാണ് ആനന്ദിബെന്നിനെ മാറ്റാന്‍ അന്നത്തെ പാര്‍ടി അധ്യക്ഷന്‍ അമിത് ഷാ തീരുമാനിച്ചത്. പകരം നിതിന്‍ പടേലിന്റെ പേര് ആനന്ദിബെന്‍ നിര്‍ദേശിച്ചു. പക്ഷേ, വിജയ് രൂപാണിയെയാണു ഷാ നിയോഗിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തില്‍ ഭൂപേന്ദ്രയെ മത്സരിപ്പിക്കണമെന്ന് ആനന്ദിബെന്‍ നിര്‍ദേശിച്ചതിനെയും എതിര്‍ത്ത ഷാ പക്ഷം, ബിപിന്‍ പടേലിനെയാണ് ഉയര്‍ത്തിക്കാട്ടിയത്. വലിയ ചര്‍ചകള്‍ക്കും ഇടപെടലിനും ശേഷം ഭൂപേന്ദ്രയെത്തന്നെ ഒടുവില്‍ സ്ഥാനാര്‍ഥിയാക്കേണ്ടി വന്നു. അതിന് ഫലവും ഉണ്ടായി.
ആ ഭൂപേന്ദ്ര ഇപ്പോള്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ഷായ്ക്കു നീരസമുണ്ടാവുക സ്വാഭാവികമാണെന്നാണു നിരീക്ഷണം. ഗുജറാത്തിലെ പ്രബലമായ പടേല്‍ വിഭാഗം അവഗണിക്കപ്പെടുന്നുവെന്ന പരാതി അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പു പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളുടെ കൂടി ഭാഗമാണ് ഇപ്പോഴത്തെ മാറ്റം. നേരത്തെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ഈ വിഭാഗത്തിന്റെ ചുവടുമാറ്റമാണു ബിജെപിയെ സംസ്ഥാനത്തു വലിയ തോതില്‍ സഹായിച്ചിട്ടുള്ളതെന്നും കണക്കിലെടുത്തു.
Powered by Info News For You
ഗുജറാത്തില്‍ ബിജെപിയുടെ അവസാന വാക്കായിരുന്ന അമിത് ഷായെ മറികടന്നാണു പടേലിന്റെ നിയമനമെന്നു സംസാരമുണ്ട്. ഷാ ഇടപെട്ട് രാജിവയ്പിച്ച ആനന്ദിബെന്‍ പടേലിന്റെ വിശ്വസ്തനാണു ഭൂപേന്ദ്ര എന്നതാണ് ഇതിനു കാരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഭൂപേന്ദ്ര പടേലിനെ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ക്ഷണിച്ചിട്ടുള്ളത്. ഗുജറാത്തിന്റെ പതിനേഴാം മുഖ്യമന്ത്രിയായാണ് ഭൂപേന്ദ്ര പടേല്‍ സ്ഥാനമേല്‍ക്കുന്നത്. മുഖ്യമന്ത്രി പദവിക്ക് അവകാശവാദമുന്നയിച്ചു ഭൂപേന്ദ്ര പടേല്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം ഗവര്‍ണറെ കണ്ടത്.
അമിത് ഷാ ഇടപെട്ട് രാജിവെപ്പിച്ച മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പടേലിന്റെ വിശ്വസ്തനായ ഭൂപേന്ദ്ര പടേല്‍, ഘാട് ലോഡിയ മണ്ഡലത്തില്‍നിന്ന് ഒരു ലക്ഷത്തിലേറെ വോടിന്റെ റെകോര്‍ഡ് ഭൂരിപക്ഷം നേടിയാണു വിജയിച്ചത്. സംസ്ഥാനത്തെ പ്രബലരായ പടേല്‍ സമുദായത്തെ അനുനയിപ്പിക്കാനുള്ള നീക്കമായി ഭൂപേന്ദ്രയുടെ സ്ഥാനലബ്ധി വിലയിരുത്തപ്പെടുന്നു. മുന്‍ മുഖ്യമന്ത്രി രൂപാണി തങ്ങളെ അവഗണിക്കപ്പെടുന്നതായി സമുദായത്തിനു പരാതിയുണ്ടായിരുന്നു.
പടേല്‍ വിഭാഗത്തിലെ കഡ്വ ഉപസമുദായ അംഗമാണു ഭൂപേന്ദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താല്‍പര്യമുള്ളയാളാണ്. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ ബിരുദധാരിയായ പടേല്‍, അഹ് മദാബാദ് വികസന അതോറിറ്റി ചെയര്‍മാനായിരുന്നു.
പടേല്‍ സമരം, ദളിത് പ്രക്ഷോഭം തുടങ്ങിയവ പ്രതിസന്ധിയായപ്പോഴാണ് ആനന്ദിബെന്നിനെ മാറ്റാന്‍ അന്നത്തെ പാര്‍ടി അധ്യക്ഷന്‍ അമിത് ഷാ തീരുമാനിച്ചത്. പകരം നിതിന്‍ പടേലിന്റെ പേര് ആനന്ദിബെന്‍ നിര്‍ദേശിച്ചു. പക്ഷേ, വിജയ് രൂപാണിയെയാണു ഷാ നിയോഗിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തില്‍ ഭൂപേന്ദ്രയെ മത്സരിപ്പിക്കണമെന്ന് ആനന്ദിബെന്‍ നിര്‍ദേശിച്ചതിനെയും എതിര്‍ത്ത ഷാ പക്ഷം, ബിപിന്‍ പടേലിനെയാണ് ഉയര്‍ത്തിക്കാട്ടിയത്. വലിയ ചര്‍ചകള്‍ക്കും ഇടപെടലിനും ശേഷം ഭൂപേന്ദ്രയെത്തന്നെ ഒടുവില്‍ സ്ഥാനാര്‍ഥിയാക്കേണ്ടി വന്നു. അതിന് ഫലവും ഉണ്ടായി.
ആ ഭൂപേന്ദ്ര ഇപ്പോള്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ഷായ്ക്കു നീരസമുണ്ടാവുക സ്വാഭാവികമാണെന്നാണു നിരീക്ഷണം. ഗുജറാത്തിലെ പ്രബലമായ പടേല്‍ വിഭാഗം അവഗണിക്കപ്പെടുന്നുവെന്ന പരാതി അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പു പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളുടെ കൂടി ഭാഗമാണ് ഇപ്പോഴത്തെ മാറ്റം. നേരത്തെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ഈ വിഭാഗത്തിന്റെ ചുവടുമാറ്റമാണു ബിജെപിയെ സംസ്ഥാനത്തു വലിയ തോതില്‍ സഹായിച്ചിട്ടുള്ളതെന്നും കണക്കിലെടുത്തു.
Keywords: Amit Shah to attend Bhupendra Patel's swearing-in ceremony as Gujarat CM , Ahmedabad, News, Gujarath, Chief Minister, Oath, Prime Minister, Narendra Modi, Politics, National.
Powered by Info News For You

Comments
Post a Comment