അഭിഭാഷകന്റെ വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും സിസിടിവി മോണിറ്ററും മോഷ്ടിച്ചതായി പരാതി


ഇടുക്കി: (www.kvartha.com 27.09.2021) അഭിഭാഷകന്റെ വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും സി സി ടി വി മോണിറ്ററും മോഷ്ടിച്ചതായി പരാതി. കുമാരമംഗലത്താണ് സംഭവം. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സെബാസ്റ്റ്യൻ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

കുടുംബവുമായി വീട്ടില്‍നിന്ന് പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടത്തിയതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാര കുത്തിക്കുറന്ന് ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും ഒപ്പിട്ട ചെക് ലീഫും മോഷ്ടിച്ചതായി പരാതിയില്‍ പറയുന്നു. കൂടെ സി സി ടി വി മോണിറ്ററും കൊണ്ടുപോയി. 

News, Kerala, State, Idukki, Theft, Complaint, Robbery, CCTV, Police, Complaint that jewelry, money and a CCTV monitor stolen from lawyer's house


മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി ലുക് ഔട് നോടീസ് പുറത്തിറക്കാനുള്ള നടപടികളും തുടങ്ങി കഴിഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

Keywords: News, Kerala, State, Idukki, Theft, Complaint, Robbery, CCTV, Police, Complaint that jewelry, money and a CCTV monitor stolen from lawyer's house

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?