പ്രശസ്ത സീരിയല്‍ താരം രമേശ് വലിയശാല അന്തരിച്ചു

തിരുവനന്തപുരം: (www.kvartha.com 11.09.2021) പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. 54 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയല്‍ രംഗത്തെ തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Serial Actor Ramesh Valiyashala passed away, Thiruvananthapuram, News, Actor, Dead, Obituary, Kerala

ഗവ. മോഡെല്‍ സ്‌കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ പഠിക്കുന്നതിനിടെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവന്നിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിലായി വേഷമിട്ടത്. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ എന്‍ എം ബാദുഷയാണ് വിയോഗവാര്‍ത്ത ഫേസ് ബുക് പോസ്റ്റിലൂടെ അറിയിച്ചത്.

'പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ചോടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Keywords: Serial Actor Ramesh Valiyashala passed away, Thiruvananthapuram, News, Actor, Dead, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?