തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്തയും വിവാഹബന്ധം അവസാനിപ്പിക്കുന്നു? പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാഗചൈതന്യയുടെ പിതാവ് മുന്‍കൈ എടുക്കുന്നു?
ചെന്നൈ: (www.kvartha.com 14.09.2021) തെന്നിന്ത്യന്‍ സിനിമാതാരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും നാളുകളായി. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റിയിരുന്നു. നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. പിരിയുക എന്നത് ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നായിരുന്നു റിപോര്‍ടുകള്‍.
File Photo:
ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മുന്‍കൈ എടുക്കുന്നുവെന്ന റിപോര്‍ടുകളാണ് പുറത്ത് വരുന്നത്. സാമന്തയും നാഗചൈതന്യയും വേര്‍പിരിയലിന്റെ വക്കിലാണെന്നും കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങളിപ്പോള്‍ റിപോര്‍ട് ചെയ്യുന്നു. താരങ്ങള്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തില്‍ ആണെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
ഇതിനിടെയാണ് നാഗാര്‍ജുന ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ സജീവമായ ഇടപെടലുകള്‍ നടത്തുകമെന്ന റിപോര്‍ടുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം നാഗചൈതന്യയുടെ പുതിയ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരുന്നു. അതിനോട് സാമന്ത പ്രതികരിക്കാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. നേരത്തേ നാഗചൈതന്യയുടെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമന്ത പങ്കുവയ്ക്കാറുണ്ടായിരുന്നു. 2017 ഒക്ടോബര്‍ 6ന് ആണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്.
Powered by Info News For You

Comments
Post a Comment