രാത്രിയില്‍ പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; സെന്‍ട്രല്‍ വിസ്ത നിര്‍മാണ പുരോഗതി വിലയിരുത്തി മോദി


ന്യൂഡെല്‍ഹി: (www.kvartha.com 27.09.2021) സെന്‍ട്രല്‍ വിസ്ത നിര്‍മാണ പുരോഗതി വിലയിരുത്താന്‍ രാത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍കൂട്ടിയുള്ള അറിയിപ്പോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ രാത്രി 8.45ഓടെയാണ് പ്രധാനമന്ത്രി സെന്‍ട്രല്‍ വിസ്ത സൈറ്റില്‍ എത്തിയത്. ഒരു മണിക്കൂറോളം അദ്ദേഹം സ്ഥലത്ത് ചെലവഴിക്കുകയും നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. 

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സെന്‍ട്രല്‍ വിസ്ത പദ്ധതി അതിവവേഗത്തില്‍ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ പുതിയ പ്രതിരോധ സേന ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ വിമര്‍ശകര്‍ക്കെതിരെ മോദി രംഗത്ത് വന്നിരുന്നു. ശക്തമായ ഇന്‍ഡ്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമാണെന്നും പാര്‍ലമെന്റ് മന്ദിര നിര്‍മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 

News, National, India, New Delhi, Prime Minister, Narendra Modi, Finance, Business, Technology, Modi visits construction site of new Parliament building


പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെ വസതി എന്നിവ അടങ്ങുന്ന 20000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതി 2022 ഡിസംബറിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രസര്‍കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

രണ്ടാം കോവിഡ് തരംഗത്തിനിടയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിര്‍മാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

Keywords: News, National, India, New Delhi, Prime Minister, Narendra Modi, Finance, Business, Technology, Modi visits construction site of new Parliament building

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?