സ്വകാര്യ ബസുകളുടെ തീരുമാനം കോളടിച്ചത് കർണാടക ആർ ടി സിക്ക്
മംഗളുറു: (www.kasargodvartha.com 04.09.2021) ടികെറ്റ് നിരക്ക് വർധിപ്പിച്ച് വെട്ടിലായിരിക്കുകയാണ് കർണാടകയിൽ സ്വകാര്യ ബസുടമകൾ. എന്നാൽ കർണാടക ആർ ടി സി ബസുകൾ പഴയ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധികൾ മൂലം ബഹുഭൂരിഭാഗവും കെ എസ് ആർ ടി സി ബസുകളെ ആശ്രയിക്കാൻ തുടങ്ങിയത് സ്വകാര്യ ബസുകൾക്ക് അടിയായി.
രണ്ട് നിരക്കും തമ്മിലുള്ള അന്തരം വലുതായതാണ് ആളുകളെ സർകാർ ബസിൽ കയറാൻ പ്രേരിപ്പിക്കുന്നത്. മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 12 രൂപയായി ഉയർന്നു. സ്വകാര്യ ബസിൽ മുടിപിൽ നിന്ന് മംഗളൂറിലേക്ക് യാത്ര ചെയ്യാൻ 33 രൂപയാണ് ചിലവ്. അതേസമയം സർകാർ ബസിൽ ഇത്രയും ദൂരം സഞ്ചരിക്കാൻ 18 രൂപ മതി. തൊക്കോട്ടുനിന്ന് മംഗളൂറിലേക്ക് സ്വകാര്യ ബസുകൾ 18 രൂപ ഈടാക്കുമ്പോൾ കെഎസ്ആർടിസി ബസുകളിൽ 11 രൂപ മാത്രമാണ് നിരക്ക്.
മുൻകാലങ്ങളിൽ ബസ് നിരക്ക് വർധിപ്പിക്കുമ്പോൾ ജനപ്രതിനിധികളുടെയും മറ്റും യോഗം ചേർന്നിരുന്നുവെന്നും ആനുപാതികമായ വർധനവ് മാത്രമാണ് നടപ്പാക്കിയിരുന്നതെന്നും ജനങ്ങൾ പറയുന്നു. എന്നാൽ ഇപ്പോൾ ലോക് ഡൗണിന്റെ മറവിൽ 50 ശതമാനം വരെ നിരക്ക് കൂട്ടിയിരിക്കുകയാണെന്നാണ് പറയുന്നത്.
അതേസമയം കെ എസ് ആർ ടി സി ബസുകൾ സെർവീസ് നടത്താത്ത പല റൂടുകളിലും ബസ് നിരക്ക് വർധന ജനങ്ങളെ ബാധിച്ചിട്ടുണ്ട്. അത്തരം പ്രദേശങ്ങളിലേക്ക് കെ എസ് ആർ ടി സി ബസുകൾ സെർവീസ് നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പല പഞ്ചായത്തുകളും ഇക്കാര്യം ഉന്നയിച്ച് അധികൃതരെ ബന്ധപ്പെട്ടതായാണ് റിപോർട്. ഇപ്പോൾ 25 ഓളം ബസുകൾ ലോകൽ സെർവീസുകൾ നടത്തുന്നുണ്ടെന്നും മറ്റ് റൂടുകളിലെ ബസുകളുടെ ആവശ്യം ഇപ്പോൾ നിറവേറ്റാനാകില്ലെന്നുമാണ് കെഎസ്ആർടിസി അധികൃതരുടെ നിലപാട്.
< !- START disable copy paste -->

Keywords: Mangalore, Karnataka, News, KSRTC, KSRTC-bus, Top-Headlines, Travelling, Government, Lockdown, Committee, In Karnataka, decision of private buses has benefited KSRTC.
Powered by Info News For You

Comments
Post a Comment