കാട്ടുപന്നി വാഹനത്തിലിടിച്ച് അപകടം; ബൈകില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം
തൃശ്ശൂര്‍: (www.kvartha.com 20.09.2021) തൃശ്ശൂര്‍ ഇഞ്ചക്കുണ്ടില്‍ കാട്ടുപന്നി വാഹനത്തിലിടിച്ച് അപകടം. ബൈകില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. ഇഞ്ചക്കുണ്ട് തെക്കേ കൈതക്കല്‍ സെബാസ്റ്റ്യന്റെ മകന്‍ സ്റ്റെബിനാണ് (22) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
ഇഞ്ചക്കുണ്ട് വഴി യുവാക്കള്‍ ബൈകില്‍ സഞ്ചരിക്കവെ രാത്രിയാണ് സംഭവം. കാട്ടു പന്നി വാഹനത്തില്‍ തട്ടിയതിന് പിന്നാലെ ഇരുവരും ബൈകില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. അതുവഴി വന്ന യാത്രക്കാരാണ് പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സാരമായി പരിക്കേറ്റ സ്റ്റെബിന്‍ മരണത്തിന് കീഴടങ്ങി. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഇഞ്ചക്കുണ്ട് സ്വദേശി ജോയല്‍ (22) ആശുപത്രിയില്‍ ചികിത്സയിലാണ്.
Powered by Info News For You

Comments
Post a Comment