കോവിഡ് വ്യാപനം; അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനം
തൃശൂര്‍: (www.kvartha.com 08.09.2021) അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. 149 കൊവിഡ് ബാധിതരാണ് തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇവിടെ ഉള്ളത്. ഇതുവരെ 227 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 107 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
അതേസമയം കോവിഡ് വ്യാപന സാഹചര്യത്തില്‍ അടച്ചുപൂട്ടിയ സംസ്ഥാനത്തെ കൂടുതല്‍ മേഖലകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായി. സംസ്ഥാനത്ത് നിലനിന്നിരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
Keywords: Thrissur, News, Kerala, COVID-19, Travel & Tourism, Closed, Covid; Athirappilly tourist center will be closed for a week
Powered by Info News For You

Comments
Post a Comment