ചെളിവെള്ളം തെറിപ്പിച്ചെന്നാരോപിച്ച് കാര്‍ ഡ്രൈവറുടെ തലയില്‍ ഓടോറിക്ഷ ഡ്രൈവര്‍ ചെളിവെള്ളം കോരി ഒഴിച്ചതായി പരാതി

തിരുവനന്തപുരം: (www.kvartha.com 13.09.2021) ഓടോറിക്ഷയിലേക്ക് ചെളിവെള്ളം തെറിപ്പിച്ചെന്നാരോപിച്ച് കാര്‍ ഡ്രൈവറുടെ തലയില്‍ ഓടോറിക്ഷ ഡ്രൈവര്‍ ചെളിവെള്ളം കോരി ഒഴിച്ചതായി പരാതി. എസ് സി ഇ ആര്‍ ടി റിട്ട. അസിസ്റ്റന്റ് പ്രഫസര്‍ എന്‍ കെ സത്യപാലനാണ് ഫോര്‍ട് പൊലീസില്‍ പരാതി നല്‍കിയത്.

ഞായറാഴ്ച രാവിലെ കമലേശ്വരം ടോള്‍ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. കാര്‍ ഓടോറിക്ഷയെ ഓവര്‍ടേക് ചെയ്യുന്നതിനിടെ റോഡിലെ ചെളിവെള്ളം ഓടോറിക്ഷയിലേക്ക് തെറിപ്പിച്ചെന്നാരോപിച്ച് കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഓടോറിക്ഷ ഡ്രൈവര്‍ റോഡിലെ ചെളിവെള്ളം കപില്‍ കോരിയെടുത്ത് കാര്‍ ഓടിച്ചിരുന്ന സത്യപാലന്റെ തലയിലൂടെ ഒഴിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഷര്‍ടിലും കാറിനുള്ളിലും ചെളിവെള്ളം വീണതോടെ ഇരുവരും ഏറെനേരം വാക്കുതര്‍ക്കമുണ്ടായി. 

Thiruvananthapuram, News, Kerala, Complaint, Police, Car, Auto Driver, Complaint that the autorickshaw driver dug dirty water on head of car driver

Keywords: Thiruvananthapuram, News, Kerala, Complaint, Police, Car, Auto Driver, Complaint that the autorickshaw driver dug dirty water on head of car driver


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?