പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎമിന്റെ നീക്കമാണ് കെ ടി ജലീലിന്റെ നടപടികൾക്ക് പിന്നിലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 10.09.2021) എആർ നഗർ ബാങ്ക് കേസിൽ ഇഡിയുടെ അന്വേഷണം വേണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎമിന്റെ നീക്കമാണ് കെ ടി ജലീലിന്റെ നടപടികൾക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെയും മുസ്ലീം ലീഗിനേയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിനെയും മുസ്ലീം ലീഗിനേയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇഡി അന്വേഷണക്കാര്യത്തിലെ സിപിഎമിനുള്ളിലെ വിരുദ്ധ നിലപാടുകൾ കള്ളക്കളിയാണ്. സഹകരണ മേഖലയിലെ അപാകത പരിഹരിക്കാൻ സഹകരണ വകുപ്പുണ്ട്. ഇക്കാര്യത്തിൽ ഇഡിക്ക് എന്ത് ചെയ്യാനാകുമെന്നറിയില്ല.
സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോഴാണ് അതിനെ സഹായിക്കുന്ന നിലപാട് ജലീൽ എടുക്കുന്നത്. കോൺഗ്രസ് മാർഗരേഖ കാലോചിത നടപടിയാണ്. പാർടിക്കത് ഗുണം ചെയ്യുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Keywords: News, Thiruvananthapuram, Kerala, State, P.K Kunjalikutty, Ramesh Chennithala, Enforcement, ED, K.T Jaleel, Politics, No ED probe in AR Nagar Bank case says Ramesh Chennithala.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment