'ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്, കാരണം ഇതെന്റെ കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണ്'; മമ്മൂട്ടിക്ക് പിറന്നാള്‍ സ്‌നേഹവുമായി മോഹന്‍ലാല്‍

കൊച്ചി: (www.kasargodvartha.com 07.09.2021) 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടിക്ക് പിറന്നാള്‍ സ്‌നേഹവുമായി മോഹന്‍ലാല്‍. സഹോദര നിര്‍വിശേഷമായി വാത്സല്യം കൊണ്ട്, ജ്യേഷ്ഠ തുല്യമായ കരുതല്‍ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും എല്ലാ ഉയര്‍ച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന സാന്നിദ്ധ്യമാണ് തനിക്ക് മമ്മൂക്ക എന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

പ്രിയപ്പെട്ട 'ഇച്ചാക്ക'യുടെ ജന്മനാള്‍ തനിക്കും ആഘോഷിക്കാനുള്ളതാണെന്നും ാരണം ഇതെന്റെ കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണെന്നും ഫെയ്‌സ്ബുകില്‍ പങ്കുവച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു. സ്നേഹത്തിന്റെ മധുരം ചാലിച്ച് 'ഇച്ചാക്ക'യ്ക്ക് തന്റെ പിറന്നാള്‍ ഉമ്മ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിക്കുന്നത്.

Kochi, News, Kerala, Top-Headlines, Mohanlal, Mammotty, Birthday, Actor, Mohanlal wishes happy birthday to Mammootty

മോഹന്‍ലാലിന്റെ വാക്കുകള്‍: 

പ്രിയപ്പെട്ട ഇച്ചാക്ക, ജന്മദിനാശംസകള്‍. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം എന്റെ യും കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണ്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യോഷ്ഠ തുല്യമായ കരുതല്‍ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണല്‍ ജീവിതത്തിലേയും എല്ലാ ഉയര്‍ച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാള്‍ ഞാനും എന്റെ കുടുംബവും ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്‌ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതം. 

അഭിനയത്തില്‍ തന്റേതായ ശൈലികൊണ്ട് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കയ്‌ക്കൊപ്പം എന്റേയും പേര് വായ്ക്ക്‌പ്പെടുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്. നാല് പതിറ്റാണ്ടിലായി ഞങ്ങള്‍ ഒന്നിച്ചത് 53 സിനിമകളിലാണ്. ഒന്നിച്ച് നിര്‍മിച്ചത് അഞ്ച് സിനിമകള്‍. ഇതൊക്കെ വിസ്മയം എന്നേ പറയാനാകൂ. ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങള്‍ ചെയ്തവയേക്കാള്‍ മനോഹരം എന്നാണ് ഞാന്‍ കരുതുന്നത്. 

ഇച്ചാക്കയില്‍ നിന്ന് ഇനിയു മലയാള സിനിമയ്ക്കും ഇന്‍ഡ്യന്‍ സിനിമയ്ക്കും കൂടുതല്‍ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടേയെന്ന് ആശംസിക്കുന്നു. ബഹുമതികളുടെ ആകാശങ്ങളില്‍ ഇനിയുമേറെ ഇടം കിട്ടട്ടേയെന്നും, ഇനിയും ഞങ്ങള്‍ക്കൊന്നിക്കാനാകുന്ന മികച്ച സിനിമകള്‍ ഉണ്ടാവട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. ആയുരൂരോഗ്യ സൗഖ്യങ്ങള്‍ നല്‍കി എന്റെ ഈ ജ്യേഷ്ഠ സഹോദരനെ ജഗതീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സ്‌നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാള്‍ ഉമ്മ.

Keywords: Kochi, News, Kerala, Top-Headlines, Mohanlal, Mammotty, Birthday, Actor, Mohanlal wishes happy birthday to Mammootty 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?