എംഎസ്എഫ് വൈസ് പ്രസിഡന്റ് ശൈജലിനെ സ്ഥാനത്ത് നിന്ന് നീക്കിയതായി സംസ്ഥാന കമിറ്റി; നടപടി അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി


വയനാട്: (www.kvartha.com 15.09.2021) ഹരിത മുന്‍ ഭാരവാഹികളെ പിന്തുണച്ച എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ശൈജലിനെ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. എം എസ് എഫിന്റെയും മുസ്ലിം ലീഗിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമിറ്റി അറിയിച്ചു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. 

പി കെ നവാസിന്റെ ലൈംഗീകാധിക്ഷേപത്തിനെതിരെ വനിത കമീഷനില്‍ പരാതി നല്‍കിയവരെ പിന്തുണച്ചതോടെയാണ് എം എസ് എഫ് നേതാക്കളില്‍ പലരും നേതൃത്വത്തിന്റെ നോട്ടപ്പുള്ളികളായത്. നവാസ് അടക്കമുള്ള നേതാക്കളുടെ അധിക്ഷേപത്തിന് ഇരകളായ ഹരിത നേതാക്കള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് പി പി ശൈജല്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. ശബ്ദം ഉയര്‍ത്തുന്നവരെ ലക്ഷ്യമിട്ട് നേതൃത്വം ആക്രമിക്കുകയാണെന്നും ശൈജല്‍ പറഞ്ഞിരുന്നു. ഹരിത വിഷയത്തില്‍ ലീഗിനുള്ളിലും കടുത്ത ഭിന്നതയുണ്ടന്ന് ശൈജല്‍ കൂട്ടിച്ചേര്‍ത്തു.

News, Trending, Kerala, State, Wayanad, Muslim-League, MSF, Politics, Political party, Muslim League remove PP Shaijal from MSF Leadership


പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും ആരോപണ വിധേയര്‍ ഗൂഢാലോചന നടത്തുകയാണെന്നും ശൈജല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു. പുതിയ ഹരിത ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ ചര്‍ച്ചകളുണ്ടായില്ല. ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണ്. അഭിപ്രായം പറയുന്നവരെ ടാര്‍ഗെറ്റ് ചെയ്യുന്ന സ്ഥിതിയാണ് പാര്‍ടിയിലുള്ളതെന്നും ശൈജല്‍ പറഞ്ഞിരുന്നു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പി എം എ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത 8 എം എസ് എഫ് നേതാക്കളില്‍ ഒരാളാണ് ശൈജല്‍. 

അതേസമയം, ഹരിത വിഷയത്തിന് പിന്നാലെ മുസ്ലീം ലീഗില്‍ വെട്ടിനിരത്തല്‍ തുടരുകയാണ്. നിലവിലുള്ള എല്ലാ ജില്ലാ കനിറ്റികളും പിരിച്ചുവിടാനാണ് ഒടുവില്‍ ലീഗില്‍ ധാരണയായിരിക്കുന്നത്. 

ജില്ലാതലത്തില്‍ എം എസ് എഫിനൊപ്പം മാത്രമേ ഇനി ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. കമിറ്റിയില്‍ സഹ ഭാരവാഹിത്വമെങ്കിലും ഉണ്ടാകും. ഈ മാസം 26ന് ചേരുന്ന ലീഗ് യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും. ക്യാമ്പസില്‍ മുസ്ലിം വനിതകളുടെ ധാര്‍മിക കാര്യങ്ങള്‍ പരിപോഷിപ്പിക്കലാണ് ഹരിതയുടെ പുതിയ നിയോഗം. ക്യാമ്പസിന് പുറത്ത് എം എസ് എഫിന് ഒപ്പം നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാകു.

Keywords: News, Trending, Kerala, State, Wayanad, Muslim-League, MSF, Politics, Political party, Muslim League remove PP Shaijal from MSF Leadership

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?