സ്കൂൾ തുറക്കുമ്പോൾ ബസില്ലാത്ത വിദ്യാലയങ്ങളിൽ കുട്ടികൾക്കായി കെഎസ്ആർടിസി സേവനം
തിരുവനന്തപുരം: (www.kvartha.com 22.09.2021) സ്കൂൾ ബസില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർഥികൾക്കായി കെഎസ്ആർടിസി ബോൻഡ് സെർവീസ് നടത്തും. സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടാൽ ഏത് റൂടിലേക്കും സെർവീസ് നടത്തുമന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ഒക്ടോബർ 20 ന് മുമ്പ് മോടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സെക്രടറിയേറ്റ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമായി കെഎസ്ആർടിസി ബോൻഡ് സെർവീസ് നടത്തുന്നുണ്ട്.

അതേസമയം വിദ്യാർഥികള്‍ക്ക് വേണ്ടി യാത്ര പ്രോടോകോള്‍ ഇറക്കും. ഒരു സീറ്റിൽ ഒരു വിദ്യാർഥിയെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുളളൂ. എല്ലാ സ്കൂള്‍ ബസിലും തെർമൽ സ്കാനറും സാനിറ്റൈസറും നിർബന്ധമാക്കും. പ്രോടോകോള്‍ പാലിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Keywords: News, Kerala, State, Top-Headlines, KSRTC, Bus, Student, School, Thiruvananthapuram, KSRTC bond service for students.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment