'ദൈവം ആഗ്രഹിക്കുന്നത് വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദത'; ഹംഗറി സന്ദര്‍ശനത്തിനിടെ ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ


ബുഡാപെസ്റ്റ്: (www.kvartha.com 13.09.2021) ഹംഗറി സന്ദര്‍ശനത്തിനിടെ ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ. മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാന്‍സീസ് മാര്‍പാപ പറഞ്ഞു. ഹംഗറിയില്‍ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നതാണ് ക്രൂശിത രൂപം നല്‍കുന്ന സന്ദേശമെന്ന് മാര്‍പാപ പറഞ്ഞു. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. മതനേതാക്കളുടെ നാവുകളില്‍നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്. സമാധാനവും ഐക്യവുമാണ് ഉദ്ഘോഷിക്കേണ്ടതെന്ന് ആഗോളസഭാധ്യക്ഷന്‍ പറഞ്ഞു. 

News, World, International, Europe, Pope, Religion, Peace, In Orban’s Hungary, pope ​urges bishops to embrace diversity


വിശാലവും കാരുണ്യം നിറഞ്ഞതുമായ മനസാണ് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനടക്കമുള്ളവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യാന്തര യൂകാറിസ്റ്റ് കോണ്‍ഗ്രസ് സമ്മേളനത്തിനായാണ് മാര്‍പാപ ബുഡാപെസ്റ്റിലെത്തിയത്. 

'അപരന്റെ പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത് ദൈവത്തിന്റെ പേരിലാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ ആകണം. ഒട്ടേറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് നാം സമാധാന പക്ഷത്ത് നില്‍കണം എന്നും മാര്‍പാപ പറഞ്ഞു.

യൂറോപില്‍ ഇപ്പോളും തുടരുന്ന യഹൂദ വിരോധത്തിനെതിരെയും പാപ മുന്നറിയിപ്പ് നല്‍കി. ഹംഗറിയില്‍  1996ന് ശേഷമുള്ള ആദ്യ അപസ്‌തോലിക സന്ദര്‍ശനമാണ് ഫ്രാന്‍സിസ് മാര്‍പാപയുടേത്. വ്യത്യസ്ത മത, ജാതി വിഭാഗങ്ങളില്‍പെട്ടവര്‍ ഹംഗറിയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ മറക്കുതെന്ന് മെത്രാന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 

Keywords: News, World, International, Europe, Pope, Religion, Peace, In Orban’s Hungary, pope ​urges bishops to embrace diversity

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?