ഇനി ശനിയാഴ്ചകളിലും ഡ്രൈവിങ് ടെസ്റ്റ്; തിരക്കു മുന്‍നിര്‍ത്തി തീരുമാനം.

തിരുവനന്തപുരം: (www.kvartha.com 17.09.2021) രണ്ടായിരത്തോളം ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി തീരുകയും ആയിരക്കണക്കിനാളുകള്‍ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ശനിയാഴ്ചകൂടി ടെസ്റ്റ് നടത്താന്‍ മോടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.
   
Kerala, News, Driving, Driving Licence, Test, Road, Transport, Department, Vehicles, Driving test on Saturdays. The new decision is to reduce congestion.

നിലവില്‍ അഞ്ചുദിവസമാണ് ടെസ്റ്റ്. ശനിയാഴ്ചകൂടി നടത്തുമ്പോള്‍ ആഴ്ചയില്‍ ആറുദിവസവും ടെസ്റ്റുണ്ടായിരിക്കും. കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതിനാല്‍ പരിമിതമായ ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടെസ്റ്റ് നടത്തിയിരുന്നത്. അവധിദിനം വന്നാലും ശനിയാഴ്ച ടെസ്റ്റ് നടത്തണമെന്നാണു നിര്‍ദേശം.

കോവിഡ് കാരണം മാസങ്ങളോളം ഡ്രൈവിങ് ടെസ്റ്റ് നടന്നിരുന്നില്ല. ഫെബ്രുവരി 2020 മുതലുള്ള ലേണേഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 2021 സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടിനല്‍കുകയായിരുന്നു. ഇനി കാലാവധി നീട്ടിനല്‍കില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: Kerala, News, Driving, Driving Licence, Test, Road, Transport, Department, Vehicles, Driving test on Saturdays. The new decision is to reduce congestion.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?